| Saturday, 26th September 2026, 3:10 pm

കേരളമണ്ണിൽ ചരിത്രം കുറിക്കാൻ ജഡ്ഡു; വേണ്ടത് ഇത്രമാത്രം...

അഞ്ജലി പി.കെ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. നാളെ (സെപ്റ്റംബര്‍ 27) നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യവട്ടത് ബാറ്റിങ്ങിന് അവസരം ലഭിച്ചാൽ ഒരു മികച്ചനേട്ടവും താരത്തെ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കുക എന്നതാണ് ആ നേട്ടം. അതിനായി ആവശ്യം 95 റൺസ് മാത്രമാണ്.

ബാറ്റിങ്ങിൽ കൂടാതെ ബൗളിങ്ങിലും മികവ് പുലർത്തുന്ന ജഡ്ഡു 232 വിക്കറ്റുകളാണ് ഏകദിനത്തിൽ എറിഞ്ഞുവീഴ്ത്തിട്ടുള്ളത്. ഏകദിനത്തിനുപുറമെ ഇന്ത്യക്കായി ടെസ്റ്റ്, ടി-20 ഫോർമാറ്റുകളിലും തന്റെതായ സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

രവീന്ദ്ര ജഡേജ

ടെസ്റ്റിൽ 4000 ത്തിലധികം റൺസും 300 നുമേൽ വിക്കറ്റുകളും നേടിയെടുത്തു. 2024 ടി-20 ലോകകപ്പ് കിരീടനേട്ടത്തിനൊപ്പം ടി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ടെസ്റ്റ്, ഏകദിനങ്ങളിലും ജഡേജയുടെ സാന്നിധ്യം ഏറെ ശ്രദേയമാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്.

Content Highlights: Ravindra Jadeja needs just 95 runs to complete 3000 runs in ODIs

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more