| Friday, 29th May 2026, 9:05 am

ഒറ്റ വിക്കറ്റില്‍ അശ്വിന്‍ വീഴും; ബ്രാവോ വാഴുന്ന സിംഹാസനത്തില്‍ ജഡ്ഡുവിന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.

മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഗുജറാത്തിനെതിരായ മത്സരത്തില്‍ എനി വെറും ഒരു വിക്കറ്റ് നേടിയാല്‍ ഐ.പി.എല്‍ പ്ലേഓഫില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജഡ്ഡുവിന് സാധിക്കുക. ഈ നേട്ടത്തില്‍ നിലവില്‍ ആര്‍. അശ്വിനൊപ്പമാണ് ജഡേജ. ലിസ്റ്റില്‍ ഒന്നാമന്‍ ഡ്വെയിന്‍ ബ്രാവോയാണ്.

രവീന്ദ്ര ജഡേജ- Photo: Deccan Chronicles

ഐ.പി.എല്‍ പ്ലേഓഫില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

ഡ്വെയ്ന്‍ ബ്രാവോ – 28 (19 ഇന്നിങ്‌സ്)

രവീന്ദ്ര ജഡേജ – 21 (20)

ആര്‍. അശ്വിന്‍ – 21 (24)

ട്രെന്റ് ബോള്‍ട്ട് – 19 (13)

ഹര്‍ഭജന്‍ സിങ് – 17 (14)

അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ജഡേജ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 221 റണ്‍സും 10 വിക്കറ്റും നേടിയിട്ടുണ്ട്. ഐ.പി.എല്‍ കരിയറില്‍ 267 മത്സരങ്ങളില്‍ നിന്ന് 3481 റണ്‍സാണ് ഇതുവരെ ജഡ്ഡു നേടിയത്. 28.77 എന്ന ആവറേജും 130.62 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

നിലവില്‍ കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്നവരും ബെംഗളൂരുവും തമ്മില്‍ ഫൈനല്‍ മത്സരം നടക്കും. കലാശപ്പോരാട്ടം മെയ് 31ന് അഹമ്മദാബാദില്‍ നടക്കും.

Content Highlight: Ravindra Jadeja Need One Wicket For Achieve Great Record In IPL Playoff

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more