| Friday, 8th December 2017, 4:04 pm

'ഒമ്പത് വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിക്കുന്നു, എന്നിട്ടും എന്റെ പേര് പോലും ഓര്‍മ്മയില്ല'; തന്റെ പേര് തെറ്റായി വിളിച്ച ആരാധകനെതിരെ പൊട്ടിത്തെറിച്ച് ജഡേജ

എഡിറ്റര്‍

മുംബൈ: ഇന്ന് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രവീന്ദ്ര ജഡേജ. ഓള്‍ റൗണ്ടര്‍ റാങ്കിംഗില്‍ രണ്ടാമതും ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമതുമുള്ള താരം. ഇന്ത്യന്‍ മണ്ണില്‍ അശ്വിനേക്കാള്‍ അപകടകാരിയാകാന്‍ കഴിയുന്ന താരമാണ് ജഡേജ. രാജ്യത്തിന് വേണ്ടി ജഡേജ വിജയ ശില്‍പ്പിയായ നിമിഷങ്ങള്‍ അനവധിയാണ്. ഇത്രയൊക്കെ നേടിയിട്ടും തന്നെ ആളുകള്‍ തിരിച്ചറിയാതെ വരുന്നു എന്നു കണ്ടാല്‍ ജഡേജയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല

ആരാധകന്‍ തന്റെ പേര് തെറ്റായി വിളിച്ചതില്‍ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. 34 ടെസ്റ്റിലും 136 ഏകദിനത്തിലും 40 ട്വന്റി-20യിലും ജഡ്ഡു ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. എന്നിട്ടും തന്റെ പേര് തെറ്റി വിളിച്ചത് ജഡേജയെ തെ്‌ല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അതും തന്നെ പ്രശംസിക്കാന്‍ വന്ന ആരാധകന് ആണ് അബദ്ധം പറ്റിയതെന്നും ജഡേജ പറയുന്നു.


Also Read: ഏകദിനത്തില്‍ ലങ്കയെ വൈറ്റ് വാഷ് ചെയ്യാന്‍ പറ്റില്ലെന്ന് അര്‍നോള്‍ഡ്; മുന്‍ താരത്തെ ട്രോളി ലക്ഷ്മണിന്റെ ‘വെരി വെരി സ്‌പെഷ്യല്‍’ മറുപടി


സംഭവത്തെ കുറിച്ച് ജഡേജയുടെ ട്വീറ്റ് ഇങ്ങനെയാണ്.” ഒരാള്‍ എന്റെ അരികിലെത്തി. അജയ് നല്ല കളിയായിരുന്നു. നിങ്ങള്‍ കഴിഞ്ഞ മത്സരത്തിലും നന്നായി തന്നെ എറിഞ്ഞുവെന്നും അയാള്‍ പറഞ്ഞു. രാജ്യത്തതിന് വേണ്ടി കഴിഞ്ഞ ഒമ്പത് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നുണ്ട് ഞാന്‍. ഇന്നും ആളുകള്‍ എന്റെ പേര് ഓര്‍ക്കുന്നില്ല.” ദേഷ്യത്തിന്റെ ഇമോജിയും ചേര്‍്ത്തായിരുന്നു ജഡേജയുടെ ട്വീറ്റ്.

ആരാധകന് പറ്റിയ മണ്ടത്തരമാണ് ജഡേജയെ ചൊടിപ്പിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആരാധകന് പേര് പെട്ടെന്ന് മാറി പോയതാകാമെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതേസമയം, രാജ്യത്തിന് വേണ്ടി കളിക്കുന്ന ഓരോ താരവും ആഗ്രഹിക്കുന്ന അംഗീകാരം ഇല്ലാതാകുമ്പോള്‍ ആരായാലും ദേഷ്യപ്പെടുമെന്ന് ജഡേജയുടെ അനുകൂലികളും പറയുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more