രഞ്ജി ട്രോഫിയില്‍ ദല്‍ഹിയും സൗരാഷ്ട്രയും തമ്മില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ആദ്യം ബാറ്റ് ചെയ്ത് 188 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ദല്‍ഹിയെ അടിമുടി തകര്‍ത്തത് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 17.4 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 66 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ജഡ്ഡു സ്വന്തമാക്കിയത്. 3.74 എന്ന മിന്നും എക്കണോമിയിലായിരുന്നു താരം ബൗള്‍ ചെയ്തത്.
Jadeja
ജഡേജയുടെ 35ാമത്തെ ഫസ്റ്റ് ക്ലാസ് ഫൈഫര്‍ വിക്കറ്റ് നേട്ടമാണിത്. രഞ്ജി ട്രോഫിയില്‍ പതിനെട്ടാമത്തെ ഫൈഫര്‍ വിക്കറ്റും ആണിത്. ദല്‍ഹിക്കെതിരെ വമ്പന്‍ തിരിച്ചുവരവാണ് താരം കാഴ്ചവച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സീനിയര്‍ താരങ്ങളെല്ലാം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട് എന്ന ബി.സി.സിയുടെ നിര്‍ദേശപ്രകാരം കളത്തില്‍ ഇറങ്ങിയ ജഡേജ ഒരിക്കല്‍ കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ്.
മാത്രമല്ല താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒരു മിന്നും റെക്കോഡും സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗരാഷ്ട്രയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരം ആകാനാണ് ജഡേജക്ക് സാധിച്ചത്. ധര്‍മേന്ദ്രസിന്‍, ജയദേവ് ഉനദ്കട്ട്, കമലേഷ് മഗ്വാന എന്നിവരാണ് മറ്റുള്ളവര്‍.
നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടിയിട്ടുണ്ട്. 85 ഫ്രണ്ട്‌സ് നേടിയ ഓപ്പണര്‍ ഹര്‍വിക് ദേശായിയും 24 നേടി ജഡേജയുമാണ് ഉള്ളത്.
Content Highlight: Ravindra Jadeja In Great Record Achievement In Ranji Trophy