| Tuesday, 8th April 2014, 6:01 am

പശ്ചിമഘട്ടം അതിവേഗം അപ്രത്യക്ഷമാവുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു അടിയന്തിരാവസ്ഥയിലാണ് മലനിരകള്‍. “ഉടന്‍ ഇടപെടൂ” എന്നാണ് പച്ചപ്പ് അധിവേഗം നഷ്ട്ടപ്പെടുന്ന മലനിരകള്‍ കേഴുന്നത് എന്ന് തോന്നും. പ്രകൃതി വിഭവങ്ങളെ ആശ്രയിക്കുക മാത്രമാണ് എല്ലാ ജീവജാലങ്ങളുടെയും മുന്നിലുള്ള വഴി. ഇവിടെ പരസ്പരാശ്രയമല്ല ചൂഷണമാണ് നടക്കുന്നത്. ആര്‍ത്തിയുടെ പ്രകടനം നിയന്ത്രിക്കാനല്ല ,പ്രോത്സാഹിപ്പിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്.

[share]

എസ്സേയ്‌സ് / രവിവര്‍മ്മ

ഈ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ലോകം ശ്രദ്ധിയ്ക്കുന്ന ഒരു മത്സരം നടക്കുന്നുണ്ട്. ഒട്ടേറെ പാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും അത് നിലവിലുള്ള ജനാധിപത്യ സംവിധാനത്തിന്റെ ഉരകല്ലില്‍ പരിശോധിക്കപ്പെടുന്നത് പ്രകടമായും ഇടുക്കിയിലാണ്.

അതാവട്ടെ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ ശോചനീയാവസ്ഥ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഖേദകരം. പശ്ചിമഘട്ടത്തിലെ ലോകപ്രശസ്തമായ ജൈവവൈവിധ്യം അതിവേഗം പൊളിച്ചടക്കുകയാണ് അവിടെ ഇപ്പോള്‍. തിരഞ്ഞെടുപ്പിന് ശേഷം വരാവുന്ന നിയന്ത്രണങ്ങളെ മുന്നില്‍കണ്ട് ഭയന്നാണ് ദ്രുതഗതിയില്‍ വനം കയ്യേറ്റവും പാറപൊട്ടിക്കലും അവിടെ നടക്കുന്നത്.

വന്‍കിടക്കാര്‍ക്ക് ഭീഷണി കുറവാണ്. പത്തേക്കര്‍ വരെ കൃഷി ചെയ്യുന്നവരാണ് ഭീതിയില്‍. ഇവര്‍ ഉള്ള ഭൂമി വിറ്റ് സുരക്ഷിതരാവാന്‍ ആഗ്രഹിക്കുന്നു. അത് ചെറിയ വിലയ്ക്ക് വാങ്ങി കൂട്ടുകയാണ് നഗരങ്ങളില്‍ നിന്നുള്ള സമ്പന്നര്‍. ഇക്കോ ടൂറിസമാണ് അവരുടെ ലക്ഷ്യം. മറ്റൊരു മേഖല പാറമടകള്‍ ആണ്.

രണ്ടു പ്രധാന മുന്നണികളും ഇതിനെ പോത്സാഹിപ്പിക്കുകയാണ്. മൗനമല്ല. കേട്ടാല്‍ തമാശ എന്ന് നമുക്ക് തോന്നുന്ന വിധത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും കുടിയിറക്ക് ഭീഷണി പടര്‍ത്തുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. കൃഷിയും പരിസ്ഥിതി പരിപാലനവും ഒരുമിച്ച് കൊണ്ടുപോകാന്‍ പിന്തുണ നല്‍കാനുള്ള ഒരവസരം കൂടി അങ്ങനെ നഷ്ടപ്പെടുകയാണ്.

ഇടുക്കിയില്‍ ഇനി കയ്യേറാന്‍ അധികം വനഭൂമിയൊന്നും ബാക്കിയില്ല. തമിഴ്‌നാട് അതിര്‍ത്തികളില്‍ കാണുന്ന കാട് മാത്രമേ കാര്യമായുള്ളൂ. അത് കൊണ്ട് തന്നെ ഉള്ള ഭൂമി ചുളു വിലയ്ക്ക് നേരത്തെ മുതലുള്ള അവകാശികളില്‍ നിന്ന് പല മാര്‍ഗേണ പിടിച്ചെടുക്കുകയോ വില കുറച്ചു വാങ്ങിയെടുക്കകയോ ആണ് ഇപ്പോഴത്തെ നടപ്പ് രീതി. ഇതിനു മുന്‍കൈ എടുക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്.

കസ്തൂരിരംഗനോ ഗാഡ്ഗിലോ ഏത് റിപ്പോര്‍ട്ടായാലും അത് നടപ്പാവും മുന്‍പ് ആവുന്നത്ര ഭൂമി സ്വന്തമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിയ്ക്കുന്നു. അവര്‍ ബ്രോക്കര്‍മാരായും രംഗത്ത് വരുന്നു. ഇലക്ഷന്‍ കാലമാകയാല്‍ വോട്ടും ഒരു ആദായ രീതിയാണ്.

ഏതായാലും ഈ ഇലക്ഷന്‍ കഴിയുമ്പോഴേക്കും ഇടുക്കിയിലെ ഒട്ടേറെ വനഭൂമി അന്യായമായി കൈമറിഞ്ഞിരിക്കും. തോട്ടങ്ങളും.

വന്‍കിടക്കാര്‍ക്ക് ഭീഷണി കുറവാണ്. പത്തേക്കര്‍ വരെ കൃഷി ചെയ്യുന്നവരാണ് ഭീതിയില്‍. ഇവര്‍ ഉള്ള ഭൂമി വിറ്റ് സുരക്ഷിതരാവാന്‍ ആഗ്രഹിക്കുന്നു. അത് ചെറിയ വിലയ്ക്ക് വാങ്ങി കൂട്ടുകയാണ് നഗരങ്ങളില്‍ നിന്നുള്ള സമ്പന്നര്‍. ഇക്കോ ടൂറിസമാണ് അവരുടെ ലക്ഷ്യം. മറ്റൊരു മേഖല പാറമടകള്‍ ആണ്.

കൊല്ലം മുഴുവന്‍ കുളിര് നിറഞ്ഞു നിന്ന ഇടുക്കി ഈ വേനലില്‍ മരുഭൂമി പോലെ പോള്ളുകയാണ്. എന്നിട്ടും ഒരു ഫലിതം പോലെ  ഇക്കോ ടൂറിസത്തിന്റെ പേരില്‍ കോണ്ക്രീറ്റ് ബംഗ്ലാവുകളും എ.സി റൂമുകളും ഇപ്പോഴും ഉയരുന്നു . ഇവിടെ നാലും അഞ്ചും തലമുറകളായി കൃഷി ചെയ്തു കഴിഞ്ഞിരുന്ന തമിഴ്‌നാട്ടുകാരൊക്കെ കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് നാട് പിടിച്ചു.

അവരോടൊപ്പം തമിഴ് തൊഴിലാളികളും അപ്രത്യക്ഷരായി. പകരം ബംഗാളികളും ബീഹാറികളും എത്തി. ഇടുക്കിയിലെ പരമ്പരാഗത കൃഷികളൊക്കെ ഇന്ന് നഷ്ട്ടത്തിലാണ്. ഏലമലക്കാടുകള്‍ എന്ന സ്വപ്നമാളികയാണ് വലിയ തകര്‍ച്ച നേരിടുന്നത്.

അടുത്തപേജില്‍ തുടരുന്നു

പശ്ചിമഘട്ട സംരക്ഷണത്തിലെ ചില വ്യവസ്ഥകളെ കര്‍ഷകരുടെ പേരില്‍ എതിര്‍ക്കുന്നവര്‍ ടൂറിസം ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ഇടുക്കി  വയനാട് മേഖലയിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പച്ചയില്‍ കേരളം കഴിഞ്ഞു പോന്ന ഒരു കാലമുണ്ടായിരുന്നു.

[share]

നിര്‍ദ്ധിഷ്ട പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മനുഷ്യരെയും ഇവിടെ നിന്ന് കുടിയിറക്കുമെന്നാണ് പ്രചാരണം. ചെറുകിടക്കാര്‍ ഇത് കേട്ട് ഭയക്കുന്നു. അവര്‍ ഭൂമി വില്‍ക്കുമ്പോള്‍ വാങ്ങുന്നത് വന്‍കിടക്കാര്‍.

ചിലര്‍ പാതി ഭൂമി വിറ്റ് ബാക്കി പരീക്ഷണാര്‍ത്ഥം നിലനിര്‍ത്തുന്നു.ചിലര്‍ കരാറില്‍ എത്തി നില്‍ക്കുന്നു. വന്‍കിടക്കാരും ചെറുകിടക്കാരും തമ്മില്‍ അല്ലാതെ കര്‍ഷകര്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ ഒന്നും കാര്യമായി  നടക്കുന്നില്ല.

മൂന്നാര്‍ ഭാഗത്ത് കാര്യമായൊന്നും ഇനി അവശേഷിക്കുന്നില്ല. തലങ്ങും വിലങ്ങും വന്ന അന്തര്‍സംസ്ഥാന റോഡുകളിലൂടെ രാപ്പകലില്ലാതെ വാഹനങ്ങള്‍ ഒഴുകുകയാണ്. ആ മലിനീകരണം മാത്രം മതി കാലാവസ്ഥയെ പ്രതികൂലമാക്കാന്‍.

കോണ്‍ഗ്രസ്സിനു ഇവിടെ തോട്ടം മുതലാളിമാരുമായി പരമ്പരാഗത സൗഹാര്‍ദമുണ്ട്. കേരള കൊണ്‍ഗ്രസ്സിനും മുതലാളിമാരുമായാണ് ബന്ധം. മുതലാളി പറയും, തൊഴിലാളി കേള്‍ക്കും എന്ന ജന്മികുടിയാന്‍ വ്യവസ്ഥക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല .

ഈ പ്രവണത കൊണ്ടാവാം മാര്‍ച്ച് അവസാനം ഇടുക്കി അണക്കെട്ടിന്റെ അരുകില്‍ പോലും ഉച്ചയ്ക്ക് ചൂട് നാല്‍പ്പത് ഡിഗ്രിയില്‍ എത്തിയത്. കാര്‍ഷിക വ്യവസ്ഥയെ ഇത് അട്ടിമറിക്കുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിലെ ചില വ്യവസ്ഥകളെ കര്‍ഷകരുടെ പേരില്‍ എതിര്‍ക്കുന്നവര്‍ ടൂറിസം ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. ഇടുക്കി  വയനാട് മേഖലയിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പച്ചയില്‍ കേരളം കഴിഞ്ഞു പോന്ന ഒരു കാലമുണ്ടായിരുന്നു.

ഇന്നവയൊക്കെ തളര്‍ച്ചയിലാണ്. ഏലം മുതല്‍ പച്ചക്കറികള്‍ വരെ. മാവും പ്ലാവും വരെ കായ്ക്കുന്നില്ല. തളിര്‍ത്തു വളരുന്നത് പാറമടകളാണ്. മണലെടുപ്പാണ്. ഭൂമി കയ്യേറലും ഗുണ്ടായിസവുമാണ്.

റിയല്‍ എസ്‌റ്റേറ്റ് കിങ് ആയി ഇപ്പോഴും പറഞ്ഞു കേള്‍ക്കുന്ന പേര് പ്രമുഖ സി.പി.ഐ.എം നേതാവിന്റെ സഹോദരന്റേതാണ്. ഹെക്റ്റര്‍ കണക്കിന് ഭൂമി കയ്യേറി മറിച്ച് വിറ്റ  ആളാണ് അദ്ദേഹം എന്ന് നാട്ടുകാര്‍  മുഴുവന്‍ പറയുന്നു.

നേരത്തെ താന്‍ വിറ്റ ഭൂമി തമിഴനായ അവകാശിയില്‍ നിന്ന് വീണ്ടും കയ്യേറി മുന്‍വശത്തെ അഞ്ച് സെന്റ് വീതം പാവങ്ങള്‍ക്ക് വീട് വെയ്ക്കാന്‍ എന്ന പേരില്‍ വിട്ടു കൊടുത്ത് ബാക്കി വിശാലമായ തോട്ടം സ്വന്തമാക്കുകയാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന് സി.പി.ഐ.എമ്മിലെ ഒരു വിഭാഗമാണ് പിന്തുണ നല്‍കുന്നത്.

വട്ടവട പഞ്ചായത്തിലെ നൂറ്റിപത്ത് ഏക്കര്‍ ഇദ്ദേഹം കയ്യേറി സ്വന്തമാക്കിയിരുന്നു. അതില്‍ പാതി ജില്ലാ നേതാവായ സഹോദരന് അവകാശപ്പെട്ടതാണ് എന്നാണു നാട്ടുകാര്‍ പറയുന്നത്. എല്‍.ഡി.എഫ് ഭരണകാലത്ത് മൂന്നാര്‍ മേഖലയില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടന്ന നീക്കത്തെ അടിമുടി എതിര്‍ത്ത ആളാണ് ഈ നേതാവ്.

വട്ടവട വില്ലേജ് ആപ്പീസ് കത്തിച്ച് കളഞ്ഞ് രേഖകള്‍ മുഴുവന്‍ ഇല്ലായ്മ ചെയ്തതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കയ്യേറ്റക്കാരന്റെ അത്യാചാരങ്ങള്‍ക്ക് ശാന്തന്‍പാറ, ദേവികുളം ഏരിയാ കമ്മറ്റികള്‍ എതിരാണ്. പക്ഷേ ജില്ല സെക്രട്ടറിയും ദശകങ്ങളോളം ഇടുക്കിയില്‍ പാര്‍ട്ടി നേതാവുമായ വ്യക്തിയ്ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാവുന്നു.

തൊഴിലാകളെ മുന്‍നിര്‍ത്തിയാണ് പലയിടത്തും കയ്യേറ്റം. അതുകൊണ്ട് തൊഴിലാളികളുടെ പിന്തുണ കിട്ടും. തൊഴിലാളി സംരക്ഷകന്‍ എന്ന പേരും. കൃഷി സംരക്ഷകന്‍ എന്ന പേര്‍ ഇവര്‍ പോലും ആഗ്രഹിക്കുന്നില്ല.

കോണ്‍ഗ്രസ്സിനു ഇവിടെ തോട്ടം മുതലാളിമാരുമായി പരമ്പരാഗത സൗഹാര്‍ദമുണ്ട്. കേരള കൊണ്‍ഗ്രസ്സിനും മുതലാളിമാരുമായാണ് ബന്ധം. മുതലാളി പറയും, തൊഴിലാളി കേള്‍ക്കും എന്ന ജന്മികുടിയാന്‍ വ്യവസ്ഥക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല .

അടുത്തപേജില്‍ തുടരുന്നു

കൃഷി കുത്തകയാക്കുകയും അതേ മേഖലയില്‍ പാതി ടൂറിസത്തിന് മാറ്റി വെയ്ക്കുകയും ചെയ്യുക എന്നതാണ് മിക്ക വന്‍കിടക്കാരുടെയും മനസ്സിലിരുപ്പ്. ഇത് രണ്ടും ഒന്നിച്ച് പോകില്ലെന്നും ഏതെങ്കിലും ഒന്ന് നിലനില്‍ക്കണമെങ്കില്‍ പോലും പശ്ചിമഘട്ടം നിലനില്‍ക്കണം എന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു രാഷ്ട്രീയ നേതൃത്വവും തയ്യാറല്ല.

[share]

ഈ അധികാര ഘടനയില്‍ നിന്നു കുതറി മാറാന്‍ ശ്രമിക്കുന്ന ചെറുകിട കൃഷിക്കാരും ഒടുവില്‍ തോറ്റ് പിന്മാറുന്നു. ക്രൈസ്തവ സഭയും കേരള കോണ്‍ഗ്രസ്സുമായുള്ള ബന്ധവും ഈ രീതിയിലുള്ളതാണ്.

പാറമടകളാണ് ഇടുക്കിയെ പിടിച്ചു കുലുക്കുന്നത്. ശാന്തന്‍പാറയ്ക്കടുത്ത് രാജാപ്പാറയില്‍ വലിയ മലനിര  മുഴുവന്‍ പൊട്ടിച്ച് കല്ലെടുക്കുകയാണ്. ഈ പാറക്കെട്ട് തമിഴ് കാലാവസ്ഥയും കേരളാ ഹൈറേഞ്ച് കാലാവസ്ഥയും തമ്മില്‍ ഉണ്ടാക്കുന്ന വ്യത്യാസം കണക്കിലെടുക്കാതെയാണ് അതില്ലായ്മ ചെയ്യുന്നത്.

പതിനെട്ട് കൊല്ലമായി ഇവിടെ പാറ പൊട്ടിക്കല്‍ നടക്കുന്നു. ഇപ്പോള്‍ ഉല്‍പാദനം ഇരട്ടിപ്പിച്ചു. ഏതെങ്കിലും കാരണവശാല്‍ പാറയുടെ അവകാശം നഷ്ടടമാവും മുന്‍പ് ആവുന്നത്ര പൊട്ടിച്ചെടുക്കുക എന്ന വഴിയാണ് നെടുങ്കണ്ടംകാരനായ മുതലാളി സ്വീകരിച്ചിരിക്കുന്നത്.

ഇടുക്കിയിലെ പല മേഖലകളിലും ഇതാണ് സ്ഥിതി. പണ്ട് ലാന്റ് അസൈന്‍ന്മെന്റ് പട്ടയം കിട്ടിയ ഈ ഭൂമിയുടെ അവകാശം ചോദ്യം ചെയ്യപ്പെടാന്‍ ആവാത്തതാണ്. പക്ഷേ പശ്ചിമഘട്ട സംരക്ഷണം എന്ന മുദ്രാവാക്യം ഉയരുന്നതോടെ പല വന്‍കിടക്കാര്‍ക്കും ആശങ്കയുണ്ട്. ടാറ്റയുടെ പിന്മാറ്റം ഇതിന് ശക്തി കൂട്ടി. ഇപ്പോള്‍ പാറമടകള്‍ പൊട്ടിയ്ക്കാന്‍ ആര്‍.ഡി.എക്‌സ് വരെ ഉപയോഗിക്കുന്നതായാണ് വിവരം.

കൃഷി കുത്തകയാക്കുകയും അതേ മേഖലയില്‍ പാതി ടൂറിസത്തിന് മാറ്റി വെയ്ക്കുകയും ചെയ്യുക എന്നതാണ് മിക്ക വന്‍കിടക്കാരുടെയും മനസ്സിലിരുപ്പ്. ഇത് രണ്ടും ഒന്നിച്ച് പോകില്ലെന്നും ഏതെങ്കിലും ഒന്ന് നിലനില്‍ക്കണമെങ്കില്‍ പോലും പശ്ചിമഘട്ടം നിലനില്‍ക്കണം എന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു രാഷ്ട്രീയ നേതൃത്വവും തയ്യാറല്ല.

നിലവിലുള്ള നിയമങ്ങള്‍ക്കു തന്നെ എതിരാണ് ഈ പാറമട . അത് കൊണ്ട് തന്നെ ആവുന്നത്ര പോട്ടിചെടുക്കുക എന്ന നയമാണ് ക്വാറിയുടമകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഈ മേഖലയില്‍ ഒരു പാറമടയ്ക്കും അംഗീകാരം നല്‍കരുത് എന്ന മുറവിളി ഉയരുമ്പോള്‍ ആണിത് എന്നോര്‍ക്കണം.

[share]

അവര്‍ വോട്ടിനും ഫണ്ടിനും വേണ്ടി നശീകരണത്തിനു കൂട്ട് നില്‍ക്കുകയാണ്. അങ്ങിങ്ങായി നടക്കുന്ന സമരങ്ങള്‍ പോലും സാമൂഹ്യ വിരുദ്ധര്‍ നടത്തുന്നതാണ് എന്നാണു പ്രചാരണം. അമ്പിട്ടന്‍തരിശിലെ അനധികൃത പാറമടയ്‌ക്കെതിരായ സമരം പോലും അവഗണിച്ച് പരാജയപ്പെടുത്താന്‍ ആണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം.

നിലവിലുള്ള നിയമങ്ങള്‍ക്കു തന്നെ എതിരാണ് ഈ പാറമട . അത് കൊണ്ട് തന്നെ ആവുന്നത്ര പോട്ടിചെടുക്കുക എന്ന നയമാണ് ക്വാറിയുടമകള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഈ മേഖലയില്‍ ഒരു പാറമടയ്ക്കും അംഗീകാരം നല്‍കരുത് എന്ന മുറവിളി ഉയരുമ്പോള്‍ ആണിത് എന്നോര്‍ക്കണം.

ഉള്ളവയുടെ അംഗീകാരം എടുത്തു കളയുകയാണ് വേണ്ടത് എന്നാണു വിദഗ്ധാഭിപ്രായം. അണക്കെട്ടുകള്‍ നിറഞ്ഞ ഈ മേഖല പാറമടകള്‍ക്ക് വിട്ടു കൊടുത്താല്‍ ഭൂചലനവും അണക്കെട്ട് തകര്‍ച്ചയും പ്രളയവും ഉണ്ടാവുമെന്ന് സെസ്സ് എന്ന കേന്ദ്രസ്ഥാപനം ഈയടുത്ത് പോലും ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മഴക്കാല കെടുതികള്‍ക്കും അണക്കെട്ടിലെ വിള്ളലുകള്‍ക്കും ഒക്കെ പാറമടകളും വനനശീകരണവുമാണ് കാരണം എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിച്ചിരുന്നു.

ഈ പ്രദേശത്തുള്ള പുഴകളുടെ അടിത്തട്ട് വരെ മാന്തി മണല്‍ എടുക്കുന്നുണ്ട്. കട്ടപ്പന, കുമളി, മൂന്നാര്‍, എന്നീ പ്രദേശങ്ങളിലും ചെറുഡാമുകളിലും ഇതാണ് അവസ്ഥ. അടിഞ്ഞു കൂടുന്ന എക്കല്‍ പോലും അവശേഷിക്കാത്ത സാഹചര്യം.

ഒരു അടിയന്തിരാവസ്ഥയിലാണ് മലനിരകള്‍. “ഉടന്‍ ഇടപെടൂ” എന്നാണ് പച്ചപ്പ് അധിവേഗം നഷ്ട്ടപ്പെടുന്ന മലനിരകള്‍ കേഴുന്നത് എന്ന് തോന്നും. പ്രകൃതി വിഭവങ്ങളെ ആശ്രയിക്കുക മാത്രമാണ് എല്ലാ ജീവജാലങ്ങളുടെയും മുന്നിലുള്ള വഴി. ഇവിടെ പരസ്പരാശ്രയമല്ല ചൂഷണമാണ് നടക്കുന്നത്. ആര്‍ത്തിയുടെ പ്രകടനം നിയന്ത്രിക്കാനല്ല ,പ്രോത്സാഹിപ്പിക്കാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്.

ആപല്‍ക്കരമായ അവസ്ഥയിലാണ് ഇടുക്കി. വയനാട്ടില്‍ മറ്റൊരു നാടകം അരങ്ങേറുന്നു. പശ്ചിമഘട്ടം അനുനിമിഷം തളരുകയാണ്. ഒരു വൈരുദ്ധ്യം പോലെ ഈ മലനിരകളും പച്ചപ്പും അത് നല്‍കിയ സാമ്പത്തിക വ്യവസ്ഥയും അതെ സമയം ഗള്‍ഫ് മരുഭൂമിയില്‍ മലയാളി ഒഴുക്കിയ വിയര്‍പ്പുമാണ് ഇന്ന് കേരളം അറിയുന്ന സമൃദ്ധിയുടെ കാരണം. അത് അവഗണിക്കുന്നവരുടെ കൈകളിലേക്ക് നാട് കൈമാറ്റം ചെയ്യപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്.

We use cookies to give you the best possible experience. Learn more