| Wednesday, 16th July 2025, 6:56 pm

ഔട്ട് സ്റ്റാന്‍ഡിങ് പ്രസന്‍സ് ഓഫ് മൈന്‍ഡ്; ഇംഗ്ലണ്ട് താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ പരമ്പരയില്‍ ഇന്ത്യ ലോര്‍ഡ്സിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഒന്നാം ഇന്നിങ്സില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് തകര്‍ച്ചയായിരുന്നു ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം.

മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ നിലയിലും മികച്ച പ്രകടനമാണ് സ്റ്റോക്സ് കാഴ്ചവെച്ചത്. ലോര്‍ഡ്സിലെ ആദ്യ ഇന്നിങ്സില്‍ 110 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയ താരം നാല് ഓവര്‍ മെയ്ഡനാക്കി രണ്ട് വിക്കറ്റും നേടി. മാത്രമല്ല ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ നിര്‍ണായകമായ റണ്‍ഔട്ട് നേടിയതും സ്റ്റോക്സായിരുന്നു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടേണ്ടി വന്നതിന്റെ പ്രധാന കാരണം റിഷബ് പന്തിനെ സ്റ്റോക്‌സ് തന്റെ അസാധ്യ പ്രസന്‍സ് ഓഫ് മൈന്‍ഡുകൊണ്ട് പുറത്താക്കിയതാണെന്നാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനായ രവി ശാസ്ത്രി പറഞ്ഞത്.

‘ഈ ടെസ്റ്റ് മത്സരത്തില്‍ എനിക്ക് വലിയ വഴിത്തിരിവായി തോന്നിയത് റിഷബ് പന്തിന്റെ (ആദ്യ ഇന്നിങ്‌സിലെ റണ്‍ ഔട്ട്) പുറത്താകലായിരുന്നു. ഉച്ചഭക്ഷണ സമയത്ത് കൃത്യമായ സ്ഥലത്ത് ബെന്‍ സ്റ്റോക്‌സിന് പന്തെറിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഔട്ട് സ്റ്റാന്‍ഡിങ് പ്രസന്‍സ് ഓഫ് മൈന്‍ഡ് കൊണ്ടാണ്,’ രവി ശാസ്ത്രി ഐ.സി.സിയോട് പറഞ്ഞു.

മാത്രമല്ല രണ്ടാം ഇന്നിങ്സില്‍ 96 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ സ്റ്റോക്സ് നാല് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മാത്രമല്ല കളിയിലെ താരമാകാനും സ്റ്റോക്സിന് സാധിച്ചു. ഇതോടെ തകര്‍പ്പന്‍ ഇരട്ട റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Ravi Shastri Praises England Captain Ben Stokes

We use cookies to give you the best possible experience. Learn more