| Tuesday, 2nd June 2015, 11:43 am

ബംഗ്ലാദേശ് പര്യടനം: രവി ശാസ്ത്രി ഇന്ത്യയെ പരിശീലിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ബംഗ്ലാദേശ് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ബി.സി.സി.ഐ നിയമിച്ചു. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. പര്യടനം കഴിയുന്നത് വരെയായിരിക്കും രവി ശാസ്ത്രിക്ക് ചുമതലയുണ്ടാവുക.

ബാറ്റിംഗ് കോച്ചായി സഞ്ജയ് ബംഗാറിനെയും ബൗളിംഗ് കോച്ചായി ബി. അരുണിനെയും ഫീല്‍ഡിംഗ് പരിശീലകനായി ആര്‍. ശ്രീധറിനെയും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. മൂവരും നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ചുമതല വഹിക്കുന്നവരാണ്.

നേരത്തെ നടന്ന ആസ്‌ത്രേലിയന്‍ പര്യടനത്തിലും, ഐ.സി.സി ലോകകപ്പിലും രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു.കഴിഞ്ഞ ദിവസം സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ തെരഞ്ഞെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more