| Monday, 12th January 2026, 9:05 am

സീനിയര്‍ ആക്ടേഴ്‌സ് പോലും ഒറ്റ ഷോട്ടില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച സിനിമ; എനിക്ക് അവസരം ലഭിച്ചത് അനുഗ്രഹം: രവി മോഹന്‍

ഐറിന്‍ മരിയ ആന്റണി

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന് സിനിമ തനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണെന്നും അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും നടന്‍ രവി മോഹന്‍. പരാശക്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പേര്‍ളി മാണിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നിയിന്‍ സെല്‍വന്‍/Theatrical poster

‘പൊന്നിയിന്‍ സെല്‍വനിലെ ഒരോ സീനിയര്‍ ആക്ടേഴ്‌സും വന്ന് എന്റെയടുത്ത് പറഞ്ഞിരുന്നത്, ഈ സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോലും ഞങ്ങള്‍ അഭിനയിക്കും, പക്ഷേ ഞങ്ങള്‍ക്ക് ആറ് സീന്‍ ഉണ്ടെന്നാണ് പറഞ്ഞത്. സീനിയറായ അഭിനേതാക്കള്‍ പോലും ഇങ്ങനെ പറയുന്നത് വലിയ കാര്യമായാണ് എനിക്ക് തോന്നിയത്. അത്തരത്തില്‍ ഒരു സിനിമയായിരുന്നു പൊന്നിയന്‍ സെല്‍വന്‍.

രവി മോഹന്‍ Photo: പൊന്നിയിന്‍ സെല്‍വന്‍ സിനിമയിലെ രംഗത്തില്‍ നിന്ന്

ഇന്‍ഡസ്ട്രിയില്‍ ഉള്ള എല്ലാവരും ഒറ്റ ഷോട്ടാണെങ്കില്‍ കൂടി ആ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു സിനിമയിലേക്ക് എല്ലാവരും വന്നപ്പോള്‍ തന്നെ ഒരു ഇംപാക്ട് ഉണ്ടായി. അങ്ങനെ ചെയ്താലെ സിനിമ വര്‍ക്കാകുയുള്ളു. അല്ലെങ്കില്‍ എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല,’ രവി മോഹന്‍ പറയുന്നു.

ആറോ പത്തോ അല്ല, 35ഓളം അഭിനേതാക്കള്‍ സിനിമയില്‍ ഉണ്ടായിരുന്നുവെന്നും അത്രയും പേര് ഒരു സിനിമയില്‍ ഇന്‍വോള്‍വായെന്ന് പറയുമ്പോഴേ അത് ഓള്‍റെഡി സക്‌സസ് ആണെന്നും അദ്ദേഹം പറഞ്ഞു. ക്രിയേറ്റീവായ എല്ലാ ആളുകളും ഒരുമിച്ച് മണിരത്‌നം എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ സിനിമ വിജയിച്ചുവെന്നും ഫസ്റ്റ് ഡേ ഷൂട്ടില്‍ തന്നെ സിനിമ ഗംഭീരമാകുമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും രവി മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഷോട്ട് തുടങ്ങുന്നതിന് മുമ്പും ശേഷവും തനിക്ക് പ്രഷറുണ്ടെന്നും എന്നാല്‍ ഷോട്ട് എടുക്കുമ്പോള്‍ താന്‍ ഓക്കെയാണെന്നും നടന്‍ പറയുന്നു.

തമിഴ് സാഹിത്യത്തിലെ ഇതിഹാസ രചനായായ പൊന്നിയിന്‍ സെല്‍വന്‍ എന്ന അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കി 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. എം. ജി.ആര്‍ മുതല്‍ കമല്‍ഹാസന്‍ അടക്കമുള്ളവര്‍ തീവ്രമായി പരിശ്രമിച്ചിട്ടും സിനിമയാക്കാന്‍ കഴിയാത്ത ചിത്രം ഒടുവില്‍ എത്തിയത് മണിരത്‌നത്തിന്റെ കൈകളിലേക്കായിരുന്നു.

രണ്ടു ഭാഗങ്ങളായി വന്ന സിനിമയില്‍ ഐശ്വര്യ റായി, വിക്രം, രവി മോഹന്‍, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷമി, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല തുടങ്ങി വന്‍താരനിര അണിനിരന്നു. ചിത്രത്തില്‍ അരുണ്‍മൊഴി എന്ന കഥാപാത്രമായാണ് രവി മോഹന്‍ എത്തിയത്.

Content Highlight: Ravi Mohan talks about the movie Ponniyin Selvan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more