| Saturday, 10th January 2026, 2:59 pm

നിങ്ങള്‍ ഈ റോള്‍ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് അവര്‍ പറഞ്ഞത്; സുധ കൊങ്കര എന്നെ പരാശക്തിയിലേക്ക് ആകര്‍ഷിച്ചു: രവി മോഹന്‍

ഐറിന്‍ മരിയ ആന്റണി

സുധ കൊങ്കരയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പരാശക്തി ഇന്ന് (ജനുവരി10) തിയേറ്ററുകളിലെത്തിയത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവി മോഹന്‍ നെഗറ്റീവ് റോളിലെത്തുന്നുണ്ട്.

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രവി മോഹന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത് സമൂഹമാധ്യമങ്ങില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് രവി മോഹന്‍.

പരാശക്തി/ Theatrical poster

‘ഒരു നെഗറ്റീവ് റോള്‍ ചെയ്യാനായി തന്നെ അപ്രോച്ച് ചെയ്തത് സുധ കൊങ്കരയാണ്. ദേശീയ അവാര്‍ഡ് നേടിയ ഒരു മികച്ച സംവിധായകയാണ് സുധ കൊങ്കര. അവര്‍ എന്റെയടുത്തേക്ക് വരുന്നതിന് മുമ്പ് ഒരുപാട് അഭിനേതാക്കളെ സമീപിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അവര്‍ അത് ചെയ്യാന്‍ തയ്യാറായില്ല.

ആരാണ് ഇങ്ങനെയൊരു സിനിമയുമായി എന്നെ സമീപിച്ചത് എന്നതായിരുന്നു അപ്പോള്‍ പ്രധാനം. വില്ലന്‍ റോളിലേക്കാണ് എന്നെ വിളിച്ചത്, എന്നാല്‍ അത് സുധ കൊങ്കര എന്ന സംവിധായികയായിരുന്നു. അവര്‍ ഒരു നാഷണല്‍ അവാര്‍ഡ് നേടിയ സംവിധായികയാണ്. അപ്പോള്‍ അതില്‍ എന്തെങ്കിലും ഒരു കാരണമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചു, രവി മോഹന്‍ പറയുന്നു.

ഒരു കാരണവുമില്ലാതെ സുധ കൊങ്കര തന്റെയടുത്തേക്ക് വരില്ലെന്നും സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തനിക്ക് മനസിലായി എന്തിനാണ് തന്നെ വിളിച്ചതെന്നും രവി മോഹന്‍ പറഞ്ഞു.

ഈ ക്യാരക്ടര്‍ ചെയ്യാന്‍ താന്‍ റെഡിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇതൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ചാണ് വന്നതെന്നാണ് സുധ പറഞ്ഞതെന്നും രവി മോഹന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും റിജെക്ട് ചെയ്തതു കൊണ്ട് താനും റിജെക്ട് ചെയ്യുമെന്നാണ് സുധ വിചാരിച്ചതെന്നും രവി മോഹന്‍ പറഞ്ഞു.

1965 കാലഘട്ടത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പരാശക്തിയുടെ കഥ വികസിക്കുന്നത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത്.

സിനിമയില്‍ ശ്രീലീല, അഥര്‍വ്വ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മലയാളികളുടെ പ്രിയ താരം ബേസില്‍ ജോസഫും പരാശക്തിയില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. ജി.വി പ്രകാശാണ് സിനിമയുടെ സംഗീത സംവിധാനം.

Content Highlight: Ravi Mohan on the movie Parashakti

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more