| Wednesday, 26th December 2012, 7:00 am

ഡബിള്‍ ട്രാപ് ഷൂട്ടില്‍ റാത്തോറിന് സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഹാറ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏതന്‍സ് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോറിന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ രഞ്ജന്‍ സോധിക്കാണ് വെള്ളി മെഡല്‍ നേടി.[]

ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അമിതമായ ആഹ്ലാദ പ്രകടനം നടത്തുന്നില്ലെന്ന് രാജ്യവര്‍ധന്‍ സിങ് പറഞ്ഞു. മത്സരത്തില്‍ താന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചത്, മറ്റൊന്നിനെ കുറിച്ചും താന്‍ ആലോചിച്ചില്ലെന്നും റാത്തോര്‍ പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് തനിക്ക് താളം ലഭിച്ചതെന്നും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മത്സരത്തിന് ശേഷമാണ് ഇവിടെ എത്തിയതെന്നും റാത്തോര്‍ പറഞ്ഞു. നവംബര്‍ 17 ന് റാത്തോറിന്റെ കാലില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് റാത്തോര്‍ മത്സരത്തിനെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും റാത്തോര്‍ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഗെയിം ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡോടെ റാത്തോര്‍ ചാമ്പ്യന്‍ഷിപ്പ സ്വന്തമാക്കിയിരുന്നു. 150 ല്‍ 148 പോയിന്റ് നേടിയായിരുന്നു റാത്തോറിന്റെ പ്രകടനം.

Latest Stories

We use cookies to give you the best possible experience. Learn more