| Tuesday, 20th January 2026, 2:15 pm

എപ്പോഴും ഡിയര്‍ കോമ്രേഡ് പോലുള്ള സിനിമ ചെയ്യാനാകില്ല, കൊമേഴ്ഷ്യല്‍ പടങ്ങളും വേണം: രശ്മിക മന്ദന

ഐറിന്‍ മരിയ ആന്റണി

ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി പിന്നീട് ഡിയര്‍ കോമ്രേഡ്, ഗീത ഗോവിന്ദം എന്നീ സിനിമകളിലൂടെ തെന്നന്ത്യയിലെ താരമായി വളര്‍ന്ന് വരികയും ചെയ്ത നടിയാണ് രശ്മിക മന്ദന.

ഇപ്പോള്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എല്ലാ പ്രേക്ഷകര്‍ക്കും വ്യത്യസ്തതരം സിനിമകള്‍ കാണാനാണ് ഇഷ്ടമെന്ന് രശ്മിക പറയുന്നു.

‘ചിലര്‍ക്ക് കൊമേഴ്ഷ്യല്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടി എനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യണം. ചിലര്‍ക്ക് നല്ല സ്റ്റോറി ഡ്രിവണ്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടിയും എനിക്ക് സിനിമ ചെയ്യണം. എല്ലാത്തരം സിനിമകള്‍ കാണാനും പ്രേക്ഷകരുണ്ട്.

കൊമേഴ്ഷ്യല്‍ സിനിമകളും അല്ലാത്ത സിനിമകളും എനിക്ക് ചെയ്യുകയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യണം. ഞാനിപ്പോഴും ഓര്‍ക്കുന്നു ഡിയര്‍ കോമ്രേഡ് എന്ന സിനിമയ്ക്ക് ശേഷം ഒരു പ്രമുഖ വ്യക്തി എന്നോട് നിങ്ങള്‍ ഇപ്പോഴും കുറ കൈാമേഴഷ്യല്‍ സിനിമകളാണല്ലോ ചെയ്യുന്നത് എല്ലാം കഴിഞ്ഞെന്നാണ് വിചാരിച്ചത് എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം പക്ഷേ എനിക്കെപ്പെഴും ഡിയര്‍ കോമ്രേഡ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുമോ,’ രശ്മിക മന്ദാന പറയുന്നു.

ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും താന്‍ ചെയ്ത പുഷ്പ്പ എന്ന സിനിമയാണെങ്കിലും ഛാവ, കുബേര, ഗേള്‍ഫ്രണ്ട് എന്നീ സിനിമകളാണെങ്കിലും വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന തീരുമാനത്തില്‍ ചെയ്ത കഥാപാത്രങ്ങളാണെന്നും രശ്മിക പറഞ്ഞു.

ഭരത് കമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. വിജയ് ദേവരകൊണ്ട നായകാനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയായിരുന്നു.

കഴിഞ്ഞ ദിവസം സിക്കിന്ദര്‍ സിനിമയുടെ പരാജയത്തെ കുറിച്ച് രശ്മിക മനസ് തുറന്നിരുന്നു. സിക്കിന്ദറിനായി മുരുഗദോസ് സാറിനോട് സംസാരിച്ചത് തനിക്ക് ഓര്‍മയുണ്ടെന്നും ആദ്യം കേട്ടപ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒരു തിരക്കഥയായിരുന്നുവെന്നും എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളാണ് പരാജയത്തിന് കാരണമായതെന്ന് സംവിധായകന്‍ എ.ആര്‍. മുരുഗദോസും മുമ്പ് പ്രതികരിച്ചിരുന്നു. സല്‍മാന്‍ ഖാന് നേരെയുണ്ടായ സുരക്ഷാ ഭീഷണികള്‍ മൂലം ഷൂട്ടിങ് പലപ്പോഴും തടസപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight:  Rashmika Mandanna says she wants to do all kinds of films

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more