| Sunday, 1st March 2020, 10:09 pm

രശ്മി താക്കറേക്ക് പുതിയ ഉത്തരവാദിത്വം; ഉദ്ദവ് താക്കറേ കൈകാര്യം ചെയ്തിരുന്ന റോള്‍ ഇനി അവര്‍ വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ ഭാര്യ രശ്മി താക്കറേക്ക് പുതിയ ഉത്തരവാദിത്വം നല്‍കി ശിവ്‌സേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുടെ ഉത്തരവാദിത്വമാണ് രശ്മി വഹിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖപത്രത്തിന്റെ മൂന്നാമത് എഡിറ്ററായാണ് രശ്മി സ്ഥാനം ഏറ്റെടുക്കുക. ഉദ്ദവ് താക്കറേയായിരുന്നു എഡിറ്റര്‍. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉദ്ദവ് താക്കറേ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.

1988 ജനുവരി 23നാണ് ശിവ്‌സേന അദ്ധ്യക്ഷനായിരുന്ന ബാല്‍ താക്കറേ സാമ്‌ന ആരംഭിക്കുന്നത്. അന്തരിക്കുന്നത് വരെ ബാല്‍ താക്കറേയായിരുന്നു എഡിറ്റര്‍.

ബാല്‍താക്കറേയുടെ മരണശേഷമാണ് ഉദ്ദവ് താക്കറേ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തത്. മുതിര്‍ന്ന ശിവ്‌സേന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് തുടരും. സാമ്‌നക്ക് ഹിന്ദി എഡിഷനും ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more