| Tuesday, 10th April 2018, 12:21 pm

'റാഷിദ് ഖാന്‍.. യു ബ്യൂട്ടി'; മൈതാനത്ത് ഒഴുകി നീങ്ങി ക്യാച്ചെടുത്ത് ഹൈദരാബാദ് താരം; സഞ്ജുവിനെ പുറത്താക്കിയ മനോഹര ക്യാച്ച് കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഏറ്റവും ആധികാരികമായ ജയമാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ വില്യംസണും സംഘവും നേടിയത്.

മികച്ച ബോളിങ്ങിലൂടെ എതിരാളികളെ 125 റണ്‍സിലൊതുക്കിയ ഹൈദരാബദ് 15 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യം മറികടന്നത്. അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെ (57 പന്തില്‍ 77 റണ്‍സ്) ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. 15.5 ഓവറിലാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.

നായകന്‍ കെയിന്‍ വില്യംസണിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ധവാന്‍ ടീമിനെ വിജയത്തിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട വില്യംസണ്‍ 36 റണ്‍സെടുത്ത് പുറത്താകെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച ബൗളിങ്ങ് പ്രകടനത്തിലൂടെയാണ് ഹൈദരാബാദ് 125 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്.

രാജസ്ഥാന്‍ നിരയില്‍ ഒരു റണ്‍സ് അകലെ അര്‍ധസെഞ്ച്വറി നഷ്ടമായ സഞ്ജു മാത്രമായിരുന്നു തിളങ്ങിയത്. 42 പന്തുകള്‍ നേരിട്ടാണ് സഞ്ജു 49 റണ്‍സ് അടിച്ചെടുത്തത്. സഞ്ജുവിന് പുറമേ ക്യാപ്റ്റന്‍ രഹാനെ (13 പന്തില്‍ 13 റണ്‍സ്), ത്രിപാദി (15 പന്തില്‍ 17 റണ്‍സ്), ഗോപാല്‍ (18 പന്തില്‍ 18 റണ്‍സ്) എന്നിവര്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു.

മത്സരത്തിലുടനീളം ഹൈദരാബാദിന്റെ മികച്ച ഫീല്‍ഡിങ്ങ് പ്രകടനത്തിനായിരുന്നു കാണികള്‍ സാക്ഷ്യം വഹിച്ചത് ഉനദ്കടിനെ പുറത്താക്കിയ യൂസഫ് പത്താന്‍ “ബുള്ളറ്റ് ത്രോ”യും സഞ്ജുവിന്റെ ക്യാച്ചെടുത്ത റാഷിദ് ഖാനുമെല്ലാം മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതില്‍ അര്‍ദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ സഞ്ജുവിനെ പുറത്താക്കിയ റാഷിദ് ഖാന്റെ ക്യാച്ച് ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു.

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ പതിനാലാം ഓവറിലാണ് സംഭവം. ഷാകിബ് അല്‍ ഹസന്റെ പന്ത് സഞ്ജു ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്ന് ഓടിയെത്തിയ റാഷിദ് ഖാന്‍ മൈതനാത്തിലൂടെ ഒഴുകി വന്ന് ക്യാച്ചെടുക്കുകയായിരുന്നു.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more