| Saturday, 10th October 2026, 7:35 pm

വിരാടോ ഡി വില്ലിയേഴ്‌സോ അല്ല, ടി-20 ഗോട്ടായി ഇന്ത്യന്‍ സൂപ്പര്‍ ബൗളറെ തെരഞ്ഞെടുത്ത് റാഷിദ് ഖാന്‍

ആദർശ് എം.കെ.

ടി-20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അഫ്ഗാന്‍ സൂപ്പര്‍ താരവും ടി-20 ലെജന്‍ഡുമായ റാഷിദ് ഖാന്‍.

Photo: ACB

ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയെയും എ.ബി. ഡി വില്ലിയേഴ്‌സിനെയും മറികടന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയെയാണ് റാഷിദ് ഖാന്‍ മികച്ച ടി-20 താരമായി തെരഞ്ഞെടുത്തത്.

ജസ്പ്രീത് ബുംറ. Photo: BCCI

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ദിസ് ഓര്‍ ദാറ്റ് സെഗ്മെന്റിലാണ് അഫ്ഗാന്‍ സ്പിന്നര്‍ തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്.

ആദ്യ റൗണ്ടില്‍ സുനില്‍ നരെയ്‌നോ റാഷിദ് ഖാനോ എന്ന ചോദ്യത്തിന് വിന്‍ഡീസ് ടി-20 ഇതിഹാസത്തെ മറികടന്ന് സ്വന്തം പേരാണ് താരം തെരഞ്ഞെടുത്തത്.

ടി-20 ക്രിക്കറ്റില്‍ 550 മത്സരങ്ങളില്‍ നിന്ന് 740 വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് തന്നെയാണ് ഈ ഫോര്‍മാറ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം. 617 മത്സരങ്ങളില്‍ നിന്ന് 658 വിക്കറ്റുകളുള്ള നരെയ്ന്‍ രണ്ടാമതാണ്.

ആന്ദ്രേ റസല്‍ – എ.ബി. ഡി വില്ലിയേഴ്‌സ് എന്നിവരില്‍ നിന്നും പ്രോട്ടിയാസ് ലെജന്‍ഡിനെ തെരഞ്ഞെടുത്ത റാഷിദ് ഖാന്‍, വിരാട് കോഹ്‌ലി – ക്രിസ് ഗെയ്ല്‍ എന്നിവരില്‍ നിന്നും വിരാടിനെയും തെരഞ്ഞെടുത്തു.

വിരാട് കോഹ്‌ലി

ജസ്പ്രീത് ബുംറ – കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവരില്‍ വിന്‍ഡീസ് ടി-20 ഇതിഹാസത്തെ മറികടന്ന് ഇന്ത്യന്‍ പേസറെയും റാഷിദ് തെരഞ്ഞെടുത്തു.

അടുത്ത റൗണ്ടില്‍ സ്വയം മറികടന്ന് എ.ബി. ഡി വില്ലിയേഴ്‌സിനെ തെരഞ്ഞെടുത്ത റാഷിദ് വിരാട് കോഹ്‌ലിയെ മറികടന്ന് ജസ്പ്രീത് ബുംറയെയും തെരഞ്ഞെടുത്തു.

എ.ബി. ഡി വില്ലിയേഴ്‌സ്

2024-ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബുംറ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കൂടാതെ, ഇന്ത്യയുടെ 2026-ലെ ടി20 ലോകകപ്പ് വിജയത്തിലും അദ്ദേഹം വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളിലും ബുംറയുടെ പങ്ക് വലുതാണ്.

ജസ്പ്രീത് ബുംറ. Photo: miplatan/x.com

ഒടുവില്‍ എ.ബി. ഡി വില്ലിയേഴ്‌സോ ജസ്പ്രീത് ബുംറയോ എന്ന ചോദ്യത്തിന് മിസ്റ്റര്‍ 360യെ ജസ്പ്രീത് ബുംറയെ എക്കാലത്തെയും മികച്ച ടി-20 ക്രിക്കറ്റ് താരമായി റാഷിദ് ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Content highlight: Rashid Khan names Jasprit Bumrah as the greatest T20 player of all time.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more