| Thursday, 9th April 2026, 8:37 am

2 x 5! ഇവന്‍ രണ്ട് ടീമിന്റെ ഇതിഹാസം; ചരിത്ര നേട്ടത്തില്‍ ഇനി റാഷിദ് ഖാനും

ആദർശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒറ്റ റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ശുഭ്മന്‍ ഗില്‍ (45 പന്തില്‍ 70), വാഷിങ്ടണ്‍ സുന്ദര്‍ (32 പന്തില്‍ 55), ജോസ് ബട്‌ലര്‍ (27 പന്തില്‍ 52) എന്നിവരുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് കെ.എല്‍. രാഹുല്‍ (52 പന്തില്‍ 92), ഡേവിഡ് മില്ലര്‍ (20 പന്തില്‍ പുറത്താകാതെ 41), പാതും നിസങ്ക (24 പന്തില്‍ 41) എന്നിവരുടെ കരുത്തില്‍ പൊരുതിയെങ്കിലും ഒറ്റ റണ്‍സിന് പരാജയം നേരിടുകയായിരുന്നു.

സൂപ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്റെ കരുത്തിലാണ് ടൈഫറ്റന്‍സ് വിജയം പിടിച്ചടക്കിയത്. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയ റാഷിദ് നിതീഷ് റാണ, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ എന്നിവരെ മടക്കിയാണ് റാഷിദ് കരുത്ത് കാട്ടിയത്. ഈ പ്രകടനത്തിന് പിന്നാലെ റാഷിദിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.

ഇതോടെ ഒരു ചരിത്ര നേട്ടവും റാഷിദ് സ്വന്തമാക്കി. ഐ.പി.എല്ലില്‍ രണ്ട് വിവിധ ടീമുകള്‍ക്കായി അഞ്ചിലധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും റാഷിദിന് സാധിച്ചു. ഈ ലിസ്റ്റില്‍ ഇടം നേടുന്ന അഞ്ചാമത് താരമാണ് റാഷിദ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ടീമുകള്‍ക്കായി അഞ്ചിലധികം പി.ഒ.ടി.എം നേടുന്ന താരങ്ങള്‍

(താരം – എത്ര ടീമുകള്‍ക്കായി – ടീമുകള്‍ എന്നീ ക്രമത്തില്‍)

യൂസഫ് പത്താന്‍ – 2 – രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഷെയ്ന്‍ വാട്‌സണ്‍ – 2 – രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്

ജാക് കാല്ലിസ് – 2 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഡേവിഡ് വാര്‍ണര്‍ – 2 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്

റാഷിദ് ഖാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്*

റാഷിദ് ഖാന്‍

അതേസമയം, ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടൈറ്റന്‍സിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു വിജയവുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 12നാണ് ടൈറ്റന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content highlight: Rashid Khan enters the list of  players with 5 or more POTM awards for most IPL teams

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more