ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ സൂപ്പര്‍ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്.
ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ സൈഫ് ഹസനെയാണ് ബംഗ്ലാദേശിന് നഷ്ടമായത്. 28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ മിന്നും ബൗളിങ്ങില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹസന്‍ മടങ്ങിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും റാഷിദ് ഖാന് സാധിച്ചിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. മാത്രമല്ല ഈ നേട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പമെത്താനും റാഷിദിന് സാധിച്ചു.
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 10 – 13
ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 6 – 13
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 8 – 12
അംജദ് ജാവേദ് – യു.എ.ഇ – 7 -12
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 10 – 12
സെദ്ദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരിം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ.എം. ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖ്
തന്‍സീദ് ഹസന്‍ തമീം, സൈഫ് ഹസന്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മെഹ്ദി ഹസന്‍, നൂറുല്‍ ഹസന്‍, ജാക്കര്‍ അലി, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തസ്‌കിന്‍ അഹമ്മദ്
Content highlight: Rashid Khan Achieve Great Record In Asia Cup