| Tuesday, 29th May 2018, 11:15 am

സച്ചിന്റെ വാക്കുകള്‍ കേട്ട് ഞാനും എന്റെ നാട്ടുകാരും അത്ഭുതപ്പെട്ടുപോയി: റാഷിദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ ഈ സീസണില്‍ ഏറ്റവും വിസ്മയിപ്പിച്ച താരമായിരുന്നു റാഷിദ് ഖാന്‍. യുദ്ധം കൊടുമ്പിരികൊണ്ട ഒരുനാട്ടില്‍ നിന്നും വന്ന് ക്രിക്കറ്റിനെ മാത്രം നെഞ്ചിലേറ്റിയ 19 വയസുകാരനായ ഈ അഫ്ഗാന്‍ താരമാണ് സണ്‍റൈസേഴ്‌സിന്റെ കലാശപ്പോരാട്ടത്തിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണ്‍ വലിച്ചത്.

ALSO READ:  ‘നിങ്ങളിങ്ങനെ വാശി പിടിക്കാതെ എന്നോടൊപ്പം കളിക്കൂ’; കിരീടദാനചടങ്ങിനിടെ താരങ്ങളുടെ കുട്ടികളോടൊപ്പം കളിച്ച് ഐ.പി.എല്‍ ഒഫീഷ്യല്‍, വീഡിയോ

21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് റാഷിദ് ഖാന്‍. രണ്ടാം ക്വാളിഫെയറില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിനന്ദനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് റാഷിദ് പറയുന്നു.

” മത്സരശേഷം ഞങ്ങള്‍ ടീം ബസില്‍ യാത്രചെയ്യുകയായിരുന്നു. കൂട്ടുകാരാണ് എനിക്ക് സച്ചിന്റെ ട്വീറ്റ് കാണിച്ച് തന്നത്. അത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്താണ് മറുപടിയായി അദ്ദേഹത്തോട് പറയേണ്ടത് എനിക്കറിയില്ലായിരുന്നു.”

അഫ്ഗാനില്‍ എല്ലായിടത്തും സച്ചിന്‍ പ്രശസ്തനാണെന്നും അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് നാട്ടിലുള്ളവരെയും അത്ഭുതപ്പെടുത്തിയെന്നും റാഷിദ് ഖാന്‍ പറഞ്ഞു. സച്ചിനെപ്പോലുള്ളവരുടെ അഭിനന്ദനങ്ങള്‍ യുവതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.

ടി-20യിലെ മികച്ച ബൗളറാണ് റാഷിദെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more