| Wednesday, 27th August 2025, 10:39 am

ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻ‌കൂർ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബാലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻ‌കൂർ ജാമ്യം. യുവഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന്‌ കോടതി തിങ്കളാഴ്ച പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതിയോട് കോടതി നേരത്തെ ചോദിച്ചിരുന്നു. വിഷാദത്തില്‍ ആയതിനാലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്ന് യുവതിയുടെ അഭിഭാഷകൻ മറുപടി നല്‍കിയെങ്കിലും, നിയമപ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് കോടതി പറഞ്ഞത്.

ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ ബെഞ്ചാണ് വേടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിക്ക് മുമ്പാകെ വസ്തുതകള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നും ഇന്‍ഫ്‌ലുവന്‍സര്‍ ആയാലും അല്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കഴിഞ്ഞ വാദത്തിനിടെ കോടതി പറഞ്ഞിരുന്നു.

Content Highlight: Rapper Vedan Gets Bail On Rape Case

Latest Stories

We use cookies to give you the best possible experience. Learn more