| Tuesday, 2nd October 2018, 11:17 pm

വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ ഭാരവാഹി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. കോട്ടോപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയായ വിജീഷിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റു ചെയ്തത്.

കോട്ടോപ്പാടം സ്വദേശിയായ വീട്ടമ്മയാണ് സി.പി.ഐ.എം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ വിജീഷ്, ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. നാട്ടുകല്‍ പൊലീസിലാണ് പരാതി നല്‍കിയത്.


ഒരു വര്‍ഷം മുന്‍പ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി പൂഴ്ത്തി വയ്ക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവിന്റെ ഡ്രൈവറാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പികെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡന ആരോപണത്തിനു പിന്നാലെ പാലക്കാട് പാര്‍ട്ടിയെ വെട്ടിലാക്കി വീണ്ടും ലൈംഗിക പീഡന പരാതി ഉയര്‍ന്നിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more