| Monday, 25th July 2016, 12:06 am

ദളിത് വിദ്യാര്‍ഥിനിക്ക് പീഡനം: അധ്യാപകനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫറോക്ക്: വിവാഹ വാഗ്ദാനം നല്‍കിയ ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പാരിതിയില്‍ കോളജ് അധ്യാപകനെതിരെ കേസ്. കോഴിക്കോട് ഫറൂഖ് കോളജ് മലയാളം വിഭാഗം അധ്യാപകന്‍ അസീസ് തരുവണക്കെതിരെയാണ് കേസ്.

2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ കോളജിനു സമീപത്തെ അധ്യാപകന്റെ താമസസ്ഥലത്തുവെച്ചായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹം കഴിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് വിവരം മറച്ചുവെക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അധ്യാപകനായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല. സൗത്ത് അസി. കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more