| Sunday, 31st August 2025, 8:37 am

എ.ആര്‍. റഹ്‌മാന്‍ സാര്‍ തന്ന ആ ഉപദേശം ഇന്നും എന്റെ ഓര്‍മയിലുണ്ട്: രഞ്ജിനി ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗായികയാണ് രഞ്ജിനി ജോസ്. തന്റെ നീണ്ട 20 വര്‍ഷത്തെ കരിയറില്‍ 200ലധികം സിനിമകളില്‍ അവര്‍ പാടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച രഞ്ജിനി ഇളയരാജ, എസ്.പി.ബി, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം പാടിയിട്ടുമുണ്ട്.

ബഷീറിന്റെ പ്രേമലേഖനം, റെഡ് ചില്ലീസ്, ദ്രോണ എന്നിങ്ങനെ ചുരുങ്ങിയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുമുണ്ട്. ഇന്ന് കൂടുതല്‍ സ്ത്രീകള്‍ സ്വതന്ത്ര സംഗീതം ചെയ്യുന്നുണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രഞ്ജിനി ജോസ്. ഗൃഹശോഭ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നമുക്ക് ഏറെ പ്രചോദനമാണ് അതെല്ലാമെന്ന് പറഞ്ഞാണ് അവര്‍ തുടങ്ങിയത്.

‘ഒരു കാലത്ത് ഒറിജിനല്‍ മ്യൂസിക് പ്രൊഡക്ഷന്‍ പുരുഷന്മാരുടെ മേഖലയായി കരുതപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിക്കൊണ്ടിരിക്കുന്നു. ഗൗരി ലക്ഷ്മിയും, സയനോരയും ഞാനുമൊക്കെ ഒരുപാട് വര്‍ഷങ്ങളായി ഒറിജിനല്‍ ഗാനങ്ങള്‍ ചെയ്യുന്നവരാണ്. ഒരു പ്രാവശ്യം എ.ആര്‍ റഹ്‌മാന്‍ സാറിനെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘രഞ്ജിനി ഒറിജിനലുകള്‍ ചെയ്തുകൊണ്ടിരിക്കുക.’ ആ ഉപദേശം എനിക്ക് ഇന്നും ഓര്‍മയിലുണ്ട്. ഇപ്പോള്‍ യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ നമുക്ക് സ്വന്തം ഇടം നല്‍കുന്നു,’ രഞ്ജി പറയുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ ഭാവിയെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. സ്വതന്ത്ര സംഗീതമാണ് ഭാവിയെന്ന് അവര്‍ പറയുന്നു.

‘സിനിമ പാട്ടുകള്‍ ഒരിക്കല്‍ ആധിപത്യം പുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ എല്ലാവര്‍ക്കും പ്ലേബാക്ക് അവസരമില്ല. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്, ഗായകര്‍ക്ക് അവരുടെ സ്വന്തം ശബ്ദം നല്‍കുന്നു. ജോബ് കുര്യന്‍, അഗം ബാന്‍ഡ് തുടങ്ങിയ ഒറിജിനലുകള്‍ ഇപ്പോള്‍ വളരുന്നു. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. നല്ല സംഗീതം ഇനിയും വരട്ടെ,’ രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Content Highlight: Ranjini Jose talks about women making independent music and the advice given by A.R. Rahman

We use cookies to give you the best possible experience. Learn more