| Tuesday, 24th February 2026, 1:32 pm

രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്ക് തിരിച്ചടിയോ? ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീര്‍ മികച്ച നിലയിലേക്ക്!

ശ്രീരാഗ് പാറക്കല്‍

2026 രഞ്ജി ട്രോഫി ഫൈനലില്‍ ജമ്മു കശ്മീരും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ജമ്മു ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ മത്സരത്തില്‍ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന മികച്ച നിലയിലാണ് ജമ്മു മുന്നേറുന്നത്. വണ്‍ഡൗണ്‍ ബാറ്റര്‍ ശുഭം പന്തിര്‍ 84 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പടെ 40 റണ്‍സ് നേടിയപ്പോള്‍ ഓപ്പണര്‍ യാവേര്‍ ഹസന്‍ 108 പന്തില്‍ നിന്ന് 67 റണ്‍സാണ് നേടിയത്.

ജമ്മു ഓപ്പണര്‍ ഖമ്രാന്‍ ഇഖ്ബാലിനെയാണ് ജമ്മുവിന് ആദ്യം നഷ്ടപ്പെട്ടത്. 36 പന്ത് കളിച്ച താരം ആറ് റണ്‍സാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. എന്നാല്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ യാവേറും പന്തിറും ടീമിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീം – Photo: Md Mushtaq Khan/x.com

തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് ജമ്മു കശ്മീര്‍ കളത്തിലിറങ്ങിയത്. അതേസമയം കര്‍ണാടക തങ്ങളുടെ ഒമ്പതാം കിരീടത്തില്‍ മുത്തമിടാനാണ് തുനിയുന്നത്. സെമി ഫൈനലില്‍ ബംഗാളിനെ തകര്‍ത്താണ് ജമ്മു ഫൈലിന് ടിക്കറ്റ് എടുത്തത്. ജമ്മുവിന്റെ കിരിയറില്‍ ആദ്യമായാണ് സെമിയിലും വിജയിച്ചതും ഫൈനലിലെത്തിയതും.

സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഉയര്‍ത്തിയ 328 റണ്‍സ് മറികടക്കാനാകാതെ 302 റണ്‍സിനാണ് ജമ്മു നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിനെ വെറും 99 പന്തില്‍ പുറക്കാത്താന്‍ ജമ്മുവിന് സാധിച്ചു. തുടര്‍ന്ന് 126 റണ്‍സിന്റെ വിജയസക്ഷ്യം നാല് ഓവര്‍ ബാക്കി നില്‍ക്കെ ജമ്മു മറികടക്കുകയായിരുന്നു.

Content Highlight: Ranji Trophy 2026 Final: Jammu And Kashmir VS Karnataka Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more