ഇന്ത്യയിലെ ബോക്സ് ഓഫീസിന് തീയിട്ടുകൊണ്ട് തിയേറ്ററുകളില്‍ വന്‍ കുതിപ്പ് നടത്തുന്ന ചിത്രമാണ് നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്‍. നമിത് മല്‍ഹോത്രയുടെ പ്രൊഡക്ഷനില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബോക്സ് ഓഫീസില്‍ കത്തിക്കയറുകയാണ്.
ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണത്തിന്റെ ഏറ്റവും മികച്ച ദൃശ്യാവിഷ്കാരമെന്ന് നിസംശയം വിളിക്കാവുന്ന രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡിന് ആവേശകരമായ അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രാവണനായി യഷും രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും ഒപ്പം ചിത്രത്തില്‍ വന്നുപോയവരെല്ലാം തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചപ്പോള്‍ പ്രകടനം കൊണ്ടും ചിത്രം ആസ്വാദ്യകരമായി മാറുകയായിരുന്നു.
രാമായണ പാര്‍ട്ട് വണ്‍. Photo: X.com
വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ് രാവണനും ജടായുവും തമ്മിലുള്ള ക്ലൈമാക്സിലെ ഫൈറ്റ് സീന്‍. ഒരു ഹോളിവുഡ് പടത്തിന്റെ ലെവലില്‍ ചിത്രീകരിച്ച ഈ ഭാഗങ്ങള്‍ക്ക് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്. രാമായണയിലെ ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സംവിധായകന് നിതിഷ് തിവാരിയും നടന് രണ്‍ബീര്‍ കപൂറും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘പുഷ്പകവിമാനവും രാവണനും-ജടായുവും തമ്മിലുള്ള ഫൈറ്റ് ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം നന്നായിട്ടുണ്ടെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിരുന്നു. അത് തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് എത്ര സമയം വേണ്ടിവന്നു എന്നറിയാമോ, അത് ആറര വര്‍ഷത്തോളമാണ്. ഇതിനെ കുറിച്ച് എനിക്ക് മണിക്കൂറുകളോളം സംസാരിക്കാന്‍ സാധിക്കും,’ നിതിഷ് തിവാരി പറഞ്ഞു.
എന്നാല്‍ ഇത്രയൊക്കെ വര്‍ക്ക് ചെയ്തിട്ടും ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ അത് എ.ഐ ആണെന്ന് ആളുകള്‍ പറയുന്നത് സങ്കടകരമാണെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.
രാമായണ പാര്‍ട്ട് വണ്‍. Photo: X.com
‘നമ്മളെന്തെങ്കിലും റിലീസ് ചെയ്ത് കഴിഞ്ഞതിന് ശേഷം ആളുകള്‍ ഇത് എ.ഐ ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. പക്ഷേ അതിന് പിന്നില്‍ ആയിരക്കണക്കിന് ആളുകളാണ് രാത്രിയും പകലുമില്ലാതെ ഒരു ഫ്രെയിം പോലും ശരിയാക്കാനായി വര്‍ക്ക് ചെയ്യുന്നത്. ഡബിള്‍ നെഗറ്റീവ് ലോകത്തെ തന്നെ ലീഡിങ് വി.എഫ്.എക്സ് കമ്പിനിയാണ്, അത്രയും ഹാര്‍ഡ് വര്‍ക്ക് അവര്‍ ഈ ചിത്രത്തിന് പിന്നില്‍ ചെലവഴിച്ചിട്ടുണ്ട്. ഓരോ സീനും ശരിയാക്കാന്‍ ഒരു ചിത്രകാരനെ പോലെയാണ് അവര്‍ വര്‍ക്ക് ചെയ്തത്. ഒരു മേഘത്തിന്റെ പേലും മികച്ച ഷോട്ടിനായി ഇത്രയും വര്‍ഷത്തോളം ഇവര്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുകയായിരുന്നു,’ രണ്‍ബീര്‍ പറഞ്ഞു.
Content Highlight: Ranbir Kapoor talks about Jatayu-Ravana fight in Ramaya Part 1; Rise of a legend movie