| Friday, 20th April 2018, 5:04 pm

ആരാധകരെ ഞെട്ടിച്ച് ദീപികയും രണ്‍ബീറും ഒരു വേദിയില്‍ ഒന്നിച്ചെത്തി; ഇരുവരുടെയും റാംപ് വാക്ക് എറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ദീപിക-രണ്‍ബീര്‍ കപൂര്‍ പ്രണയം. സിനിമാ ലോകം ആഘോഷിച്ച ഈ പ്രണയം എന്നാല്‍ അധിക കാലം നീണ്ടില്ല.

ആരാധകരെ നിരാശരാക്കി  ഇവര്‍ വേര്‍ പിരിഞ്ഞിരുന്നു. വേര്‍പിരിയലിന് ശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിടാത്തതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.


ALSO READ: ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി വിരാട് കോഹ്‌ലിയും ദീപിക പദുക്കോണും


എന്നാല്‍ ഉടന്‍ തന്നെ ഇരുവരും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ ബോളിവുഡില്‍ പരന്നിരുന്നു. ഇപ്പോള്‍ അതിനു മുമ്പേ തന്നെ ആരാധകരെ ഞെട്ടിച്ച് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയിരിക്കയാണ്.

ബോളിവുഡ് താരം ഷബാന ആസ്മിയുടെ എന്‍.ജി.ഒ സംഘടിപ്പിക്കുന്ന ഫാഷന്‍ വീക്ക് എന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് റാംപിലെത്തിയത്.

ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ മഷ് മല്‍ഹോത്ര ഡിസെന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് രണ്‍ബീറും ദീപികയും റാംപില്‍ ചുവടുവച്ചത്. ഇവരെക്കുടാതെ ബോളിവുഡിലെ മിക്ക നടി-നടന്‍മാരും ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more