മകന് പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രണവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ആരാധകരും പ്രണവിന് ആശംസ അറിയിക്കുന്നുണ്ട്. രാജാവിന്റെ മകന് ആശംസകളെന്നും സന്തൂര്‍ ഡാഡിയെന്നും കമന്റുകള്‍ വരുമ്പോള്‍ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം എന്നാണെന്ന ചോദ്യവും ആരാധകരില്‍ നിന്നും വരുന്നുണ്ട്.
അപ്പു ഈ മെസ്സേജ് കാണുന്നുണ്ടാവുമോയെന്നും ഉയരത്തില്‍ എത്തട്ടെയെന്നും സര്‍ക്കാസ്റ്റിക്കായി കമന്റ് ചെയ്യുന്നവരും ഉണ്ട്.
പ്രണവിന് പിറന്നാള്‍ ആശംസ അറിയിച്ച് സഹോദരി വിസ്മയ മോഹന്‍ലാലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ബ്രോസ്‌കിയോ’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം വിസ്മയ കുറിച്ചത്.
പ്രണവിനൊപ്പം റോഡ് ട്രിപ്പിലുള്ള ചിത്രവും വിസ്മയ പങ്കുവെച്ചു. കാറിന്റെ ഡിക്കിയില്‍ പ്രണവ് വളര്‍ത്തുനായക്കൊപ്പം ഇരിക്കുന്നതും കുട്ടിക്കാലത്തെ ഇരുവരുടെയും ചിത്രവും വിസ്മയയുടെ പോസ്റ്റിലുണ്ട്. വളര്‍ത്തുനായയ്ക്കൊപ്പം ഇരുവരും കടല്‍ത്തീരത്ത് ഇരിക്കുന്നതാണ് മറ്റൊരു ചിത്രം.
2002ല്‍ ‘ഒന്നാമന്‍’ എന്ന ചിത്രത്തിലൂടെ ബാലാതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2003-ല്‍ ‘പുനര്‍ജനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.
പിന്നീട് ഏറെക്കാലം സിനിമകളില്‍ നിന്ന് വിട്ടുനിന്ന പ്രണവ്, ജീത്തു ജോസഫ് ചിത്രങ്ങളില്‍ സംവിധാനസഹായിയായാണ് തിരിച്ചെത്തിയത്.
ജീത്തു സംവിധാനം ചെയ്ത ‘ആദി’യില്‍ നായകനായാണ് വീണ്ടും അഭിനയ രംഗത്തേക്ക് പ്രണവ് തിരിച്ചെത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’, ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കുശേഷം’, ‘ബറോസ്’, ‘എമ്പുരാന്‍’ എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് വീണ്ടും സജീവമായത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’യിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്.
മോഹന്‍ലാലിന്റെ ഇളയ മകള്‍ വിസ്മയയും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ തളിരോമലേ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനരംഗത്തിലെ വിസ്മയയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.
Content Highlight: Pranav Mohanlal Birthday, Mohanlal Wishes