| Saturday, 24th February 2018, 8:47 pm

പ്രിത്വിരാജിന്റെ ആക്ഷന്‍ ത്രില്ലര്‍; രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിത്വിരാജ് ചിത്രം “രണം” രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആദ്യ ടീസര്‍ പോലെ, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. പ്രിത്വിരാജിനൊപ്പം നായിക ഇഷ തല്‍വാറും ടീസറിലുണ്ട്.

പുതിയ ടീസര്‍ കാണാം:

ശ്യാമപ്രസാദ് ചിത്രം “ഹേയ്, ജൂഡ്” ന്റെ തിരക്കഥാകൃത്ത് നിര്‍മല്‍ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹൗസ് ഓഫ് കാര്‍ഡ്സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരിലൊരാളായ ക്രിസ്ത്യന്‍ ബ്രൂനെറ്റിയാണ് രണത്തിന് സംഘട്ടനമൊരുക്കുന്നത്.

ജിഗ്മി ടെന്‍സിങ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്സ് ബിേജായ് ആണ് സംഗീതം. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

ആദ്യ ടീസര്‍:

Latest Stories

We use cookies to give you the best possible experience. Learn more