| Thursday, 31st July 2025, 5:51 pm

ആ പാട്ട് മൊത്തത്തില്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു; രണ്ട് ദിവസം കൊണ്ട് തീര്‍ത്തു: റംസാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സാഹസം എന്ന ചിത്ത്രതിന്റെ പ്രോമോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘ഏത് മൂഡ് ഓണം മൂഡ്’ എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം യൂട്യൂബില്‍ നാല് മില്യണ്‍ വ്യൂസ് വരെ സ്വന്തമാക്കി.

ഫെജോ, ഹിംന ഹിലാരി, ഹിനിത ഹിലാരി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ അശോകാണ്. ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തുവരാന്‍ പോകുന്ന സാഹസം എന്ന സിനിമയില്‍ റംസാന്‍ മുഹമ്മദ്, ഗൗരി കിഷന്‍, നരേന്‍, എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. പ്രോമോ സോങ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് റംസാനാണ്. ഇപ്പോള്‍ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് റംസാന്‍.

‘ശരിക്കും സിനിമയിലുള്ള ഒരു ചെറിയ പോര്‍ഷന്റെ എക്സറ്റന്‍ഡഡ് വേര്‍ഷനാണ് ഈ പ്രോമോ സോങ്ങായിട്ട് നമ്മള്‍ ചെയ്തിരിക്കുന്നത്. ഓണം റിലേറ്റഡാണ് ഈ പാട്ട്. സിനിമയില്‍ ചെറിയ ഓണം കണക്ഷന്‍സുണ്ട്. പക്ഷേ ഈ പാട്ടുമായിട്ട് വലിയ കണ്ക്ഷന്‍സില്ല. അതുകൊണ്ട് ഇാ പ്രോമോ സോങ് മൊത്തത്തില്‍ എന്നെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. ഡയറക്ടറിന്റെയോ പ്രൊഡ്യൂസറിന്റയോ ഒരു സജഷന്‍സും ഉണ്ടായിരുന്നില്ല.

രണ്ട് ദിവസം കൊണ്ട് ഈ പാട്ട് എടുത്തു തീര്‍ക്കുക എന്നതായിരുന്നു പ്രധാനമെന്നും എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേ്റ്റ് കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നുവെന്നും റംസാന്‍ പറയുന്നു.

‘ആ പാട്ട് നോക്കിയാല്‍ അറിയാം അതില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. അവരുടെ എല്ലാം ഡേറ്റ് ഒരുമിച്ച് സിനിമയ്ക്ക് വേണ്ടി ഷെഡ്യൂള്‍ ചെയ്തതുപോലെ വീണ്ടും ഷെഡ്യൂള്‍ ചെയ്യേണ്ടി വന്നു. ഒരു പ്രോമോ സോങ്ങിന് വേണ്ടിയിട്ട്.

പിന്നെ ഉള്ള ഒരു ടാസ്‌ക് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. നമ്മളേക്കാളൊക്കെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവെര വെറുതെ കൊണ്ടുപോയി നിര്‍ത്തരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു,’ റംസാന്‍ പറയുന്നു.

Content Highlight: Ramzan talks about the song “ethu Mood Onam Mood’

We use cookies to give you the best possible experience. Learn more