| Sunday, 21st July 2019, 10:17 pm

'പാര്‍ട്ടി അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം'; പൊതുജീവിതം സുതാര്യമായിരിക്കുമെന്നും രമ്യാ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനം വാങ്ങുന്നതിനെ കുറിച്ചുള്ള വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് രമ്യാഹരിദാസ് എം.പി. കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും  എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍  ഒരഭിപ്രായം പറഞ്ഞാല്‍
അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യാഹരിദാസ് പറഞ്ഞു.

പൊതുജീവിതം സുതാര്യമായിരിക്കുമെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അതേസമയംരമ്യ ഹരിദാസിന് വാഹനം വാങ്ങാന്‍ പണം പിരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നല്ലെന്നും ഒരു നിയോജക മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരിക്കുന്നവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പിരിവിനെ കുറിച്ച് രസീത് പുറത്തിറക്കിയ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പാളയം പ്രദീപ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഇതേസമയം ആലത്തൂര്‍ എം.പിയ്ക്ക് പിരിവിട്ട് ഇന്നോവ വാങ്ങുന്നതോ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങുന്നതോ അല്ല വിഷയമെന്നും ഷംസീറിന്റെ ഇന്നോവയാണ് വിഷയമെന്ന് വി.ടി ബല്‍റാം പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more