തിരുവനന്തപുരം: ചിറയിന്‍ കീഴ് എം.എല്‍.എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ ചായക്കുടിക്കാന്‍ വിളിച്ച് വരുത്തി മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ എം.എല്‍.എ അടിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത്തും ആരോപിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിന് കാരണമായത്.
ഇതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനായി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ചായകുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതായും എം.എല്‍.എ പറയുന്നു.
എന്നാല്‍ എം.എല്‍.എയും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.
പിന്നാലെ വാക്ക് തര്‍ക്കമുണ്ടാവുകയും ഇതറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയുമായി വാക്കേറ്റമുണ്ടാവുകയു ചെയ്തു. ഇതാണ് കൈയ്യാം കളിയിലേക്കെത്തുന്നത്.
രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എം.എല്‍.എയുടെ മൊഴിയെടുത്തത്.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ ആക്രമിച്ചതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം എം.എല്‍.എ നല്‍കിയ കേസില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജാദും ഭാര്യയും നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. വീട് കയറി ആക്രമിച്ചുവെന്നാണ് പരാതി.
Content Highlight: Ramya Haridas alleges she was assaulted after being invited for tea; District Panchayat member claims the MLA struck her.