തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ യാത്രാ പരിപാടികളില്‍ ശബരിമലയില്ല. പൊതുഭരണ വകുപ്പിന് കൈമാറിയ യാത്രാ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രപതി ആറാം തിയ്യതി കൊച്ചിയില്‍ എത്തുകയും ഏഴാം തിയ്യതി ലക്ഷ്യദ്വീപ് സന്ദര്‍ശനം നടത്തുകയും ചെയ്യും. ലക്ഷ്യദ്വീപിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒന്‍പതാം തിയ്യതി ദല്‍ഹിയിലേക്ക് മടങ്ങും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി ആറിനായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്താനിരുന്നത്. അദ്ദേഹം വരുന്ന കാര്യം രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനേയും അറിയിച്ചിരുന്നു.
എന്നാല്‍ മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. പ്രധാനമായും ഹെലിപ്പാഡിന്റെ അസൗകര്യമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയത്.
പാണ്ടിത്താവളത്തില്‍ ഹെലിപ്പാഡായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളതെന്നും ഈ സംവിധാനം ഉപയോഗിക്കാമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ രാഷ്ട്രപതി ഭവനെ അറിയിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ