സലിം കുമാറിന്റെ മിമിക്രിയ ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നാലെ സിനിമയിലെത്തിയ അഭിനേതാവാണ് രമേശ് പിഷാരടി. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട പിഷാരടി ചാനലിലെ തന്നെ വലിയ ജനശ്രദ്ധ നേടിയ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ ദീര്‍ഘകാലം അവതാരകനായിരുന്നു.
രമേശ് പിഷാരടി. Photo: 24 News
2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി ചിത്രങ്ങളിലാണ് സഹതാരമായും ഹാസ്യതാരമായും വേഷമിട്ടിരിക്കുന്നത്. സംവിധായകനെന്ന നിലയിലും മലയാളത്തില്‍ പിഷാരടി തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണതത്ത എന്ന ചിത്രം വിജയമാക്കി കൊണ്ടായിരുന്നു പിഷാരടി സംവിധായകനായി തുടക്കം കുറിച്ചത്. കൂടാതെ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന ചിത്രവും പിഷാരടി സംവിധാനം ചെയ്തിരുന്നു.
അടുത്തിടെ നടന്ന കേരള നിയമസഭാ തെരഞ്ഞടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി പിഷാരടി തെരഞ്ഞെടുക്കപ്പെട്ടതോടെ താരം സിനിമാ മേഖലയില്‍ നിന്നും താത്കാലികമായെങ്കിലും മാറി നിന്നിരുന്നു. ഇപ്പോഴിതാ ‘ചോദ്യം ശരിയല്ല’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൗഹൃദത്തെ കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
രമേശ് പിഷാരടി. Photo: TOI
കൂടെ പഠിച്ച സുഹൃത്തിന് നമ്മള്‍ ഒരിക്കലും ഒരു സ്റ്റാര്‍ ആകില്ലെന്ന് പറയുകയാണ് പിഷാരടി. അവര്‍ക്ക് നമ്മളെ ഒരു വിലയും ഉണ്ടാകില്ലെന്നും എന്നാലും നമ്മളെ കുറിച്ച് മറ്റുള്ളവരുടെ അടുത്തെല്ലാം വലിയ കാര്യത്തില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. തമ്മില്‍ കാണുമ്പോള്‍ അവര്‍ക്ക് നമ്മളെ വലിയ ബഹുമാനമുണ്ടാകില്ലെന്നും അങ്ങനെ ഒരു ബഹുമാനം വന്നാല്‍ ആ സൗഹൃദത്തെ അത് ബാധിക്കുമെന്നും താരം പറയുന്നു. അത് ഒരിക്കലും സുഹൃത്തുക്കളുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇത് നല്‍കി തുടങ്ങുന്ന ദിവസം മുതല്‍ നമ്മുടെ ഇടയില്‍ ഒരു അകലം വന്ന് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramesh Pisharody talks about his friends and Friend Ship