| Friday, 31st July 2026, 1:58 pm

ഒറ്റവരിയില്‍ ഒരു പ്രപഞ്ചം

രമേഷ് പെരുമ്പിലാവ്

പ്രശസ്ത സ്പാനിഷ് കവി ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക (Federico García Lorca) തന്റെ കവിതയില്‍ ഒരു പല്ലിയെ വിശേഷിപ്പിച്ചത് ഒരു തുള്ളി മുതല എന്നാണ്. ‘ദി ലിസാര്‍ഡ്’ (The Lizard) എന്ന പ്രശസ്തമായ കവിതയിലെ ആ വരികളിങ്ങനെയാണ്,

ഉണങ്ങി വരണ്ട വഴിയില്‍
ധ്യാനനിരതനായിരിക്കുന്ന നല്ലൊരു പല്ലിയെ ഞാന്‍ കണ്ടു (ഒരു തുള്ളി മുതലയെ…)

താമര എന്ന കുഴൂരിന്റെ കവിത നോക്കൂ,

(മധുസൂദനന്‍ നായര്‍ക്കും, പ്രഭാ വര്‍മയ്ക്കും)

എത്ര
അഴുക്കിലാണു
നാം
വിരിഞ്ഞ്
നില്‍ക്കുന്നത്.

കുഴൂര്‍ വില്‍സണ്‍

‘താമര’ ഇവിടെ പ്രകൃതിയിലെ ഒരു പൂവല്ല, രാഷ്ട്രീയ അധികാരത്തിന്റെയും അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക അംഗീകാരങ്ങളുടെയും പ്രതീകമാണ്. ‘എത്ര അഴുക്കിലാണ് നാം വിരിഞ്ഞ് നില്‍ക്കുന്നത്’ എന്ന വരി, ആ അംഗീകാരങ്ങള്‍ സ്വീകരിക്കുന്നതിലൂടെ കലാകാരന്‍ എത്തിപ്പെടുന്ന ധാര്‍മിക-രാഷ്ട്രീയ സങ്കീര്‍ണതയെ ചോദ്യം ചെയ്യുന്ന പരിഹാസപരമായ പ്രസ്താവനയായി വായിക്കാം.’

‘ലോര്‍ക്കയ്ക്ക് പല്ലി ഒരു തുള്ളി മുതലയായിരുന്നു. കുഴൂര്‍ വില്‍സന് താമര ഒരു തുള്ളി രാഷ്ട്രീയമാണ്. ഒരു പൂവില്‍ ഒരു പ്രത്യയശാസ്ത്രത്തെയും, ഒരു ചിഹ്നത്തില്‍ ഒരു കാലഘട്ടത്തിന്റെ അധികാരത്തെയും അദ്ദേഹം കാണുന്നു.

ചെറിയൊരു പ്രതീകത്തിലൂടെ വലിയൊരു രാഷ്ട്രീയ യാഥാര്‍ഥ്യത്തെ തുറന്നുകാട്ടുന്ന കവിതയായ താമര അങ്ങനെയാണ്, ഒരു പ്രകൃതി കവിതയായി നില്‍ക്കാതെ ഒരു രാഷ്ട്രീയ കവിതയായി മാറുന്നത്.’

‘എനിക്ക് വേറെ നീയില്ല’ എന്ന കുഴൂര്‍ വിത്സന്റെ ഏറ്റവും എഴുതിയ ക്യാപ്‌സൂള്‍ കവിതാസമാഹാരം മലയാള കവിതയില്‍ ഒരു വ്യത്യസ്ത സാന്നിധ്യമാകുന്നത്, ദൈര്‍ഘ്യത്തെ നിരസിക്കുകയും സാന്ദ്രതയെ സ്വീകരിക്കുകയും ചെയ്യുന്ന ഏതാനും വരികളിലൂടെയാണ്.

വായിച്ചുകൊണ്ടിരിക്കുന്ന നിമിഷത്തിലല്ല, വായിച്ചുകഴിഞ്ഞ ശേഷമാണ് യഥാര്‍ത്ഥത്തില്‍ കവിത മനസ്സില്‍ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ ‘ചെറിയ കവിതകള്‍’ എന്നു വിളിക്കുമ്പോള്‍ തന്നെ അവ അനുഭവത്തിന്റെ വലിയ സ്‌ഫോടനങ്ങളുമാകുന്നുണ്ട്.

ലോകസാഹിത്യത്തില്‍ മിനിക്കവിതകള്‍ക്ക് ദീര്‍ഘമായ പാരമ്പര്യമുണ്ട്. ജാപ്പനീസ് ഹൈക്കുവും ടാങ്കയും, ചൈനീസ് ലഘുകവിതകളും, ഗ്രീക്ക് എപ്പിഗ്രാമുകളും, ലാറ്റിനമേരിക്കന്‍ മൈക്രോപോയട്രിയും, യൂറോപ്യന്‍ അഫോറിസ്റ്റി

രമേഷ് പെരുമ്പിലാവ്

കഥാകൃത്ത്. മണല്‍ ജലം കാലം, ബര്‍ദുബൈ കഥകള്‍ എന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more