“പാട്ടൊഴിവാക്കാന്‍ സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെയാണ് എന്നോട് പറഞ്ഞത്. എതിര്‍പ്പ് ഗൗനിക്കാതെ സിനിമയില്‍ ഉള്‍പ്പെടുത്തിയ “ശാരദാംബരം…” എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ നിര്‍ബന്ധത്തിലാണു ജയചന്ദ്രനെ മാറ്റാതിരുന്നത്.” ഇത്തരം നടന്‍മാരുടെ ഇടപെടലാണു മലയാള സിനിമയ്ക്കു നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സമെന്നും രമേശ് നാരായണന്‍ കുറ്റപ്പെടുത്തി.
അതേസമയം രമേഷ് നാരായണന്‍ പറഞ്ഞ കാര്യങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇത്തരം വിലകുറഞ്ഞ, യുക്തിക്കു നിരക്കാത്ത ജല്‍പനങ്ങളോടു പ്രതികരിക്കുന്നില്ലെന്നുമാണ് എന്നു നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ പ്രതികരിച്ചത്.