| Thursday, 17th October 2013, 11:01 am

രമേശിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം: മുകുള്‍ വാസ്‌നിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.

രമേശിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു. അതേസമയം, കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി അറിയിച്ചു.

കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണമെന്നും ആന്റണി പറഞ്ഞു. ഇക്കാര്യം ആന്റണി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ആന്റണി ഇടപെടണമെന്ന് പല നേതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു.

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ആന്റണി നിസ്സംഗത വെടിയണമെന്നായിരുന്നു കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more