| Friday, 17th April 2020, 5:17 pm

മോദി ചെയ്യുന്നതാണ് പിണറായിയും ചെയ്യുന്നത്; കെ.എം ഷാജിക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ മോദി ചെയ്യുന്നതാണ് പിണറായിയും ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

അധികാരം ഉപയോഗിച്ച് എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് യു.ഡി.എഫിനെ തളര്‍ത്താനാകില്ല. നിയമപരമായും രാഷ്ട്രീയമായും നേരിടും.

അതേസമയം തനിക്കെതിരെ കേസെടുക്കാനുള്ള വിജിലന്‍സ് നീക്കം രാഷ്ട്രീയപകപോക്കലെന്ന് കെ.എം ഷാജി എം.എല്‍.എ പ്രതികരിച്ചു. കേസിന് പിന്നില്‍ പിണറായി വിജയനാണ്.

പ്രതിച്ഛായ തകര്‍ന്നതിലെ പക കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഷാജിയ്‌ക്കെതിരെ കേസെടുക്കുന്നത്.

2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.

2019 നവംബറിലാണ് വിജിലന്‍സ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കോഴിക്കോട് റേഞ്ച് എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more