| Monday, 5th September 2011, 12:15 pm

രാജകുടുംബത്തെ ക്രൂശിക്കുന്നത് അനുവദിക്കാനാവില്ല: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ക്രൂശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. രാജകുടുംബത്തിനെതിരെ മോശമായ രിതിയില്‍ വ്യക്തിഹത്യ നടത്തുകയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മറ്റ് ചിലരും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജുകുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന വി.എസ്‌ തെളിവു പുറത്തുവിടാന്‍ തയ്യാറാകണം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജഭരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ല. അത്തരം പോരാട്ടത്തിന് നേതൃത്വം നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more