| Wednesday, 30th May 2018, 11:28 pm

വാട്‌സ്ആപ്പിനെതിരെ 'കിംഭോ'യുമായി ബാബരാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പതഞ്ജലിക്ക് കീഴില്‍ പുതിയ മെസ്സേജിങ് ആപ്പുമായി രാംദേവ്. “കിംഭോ” എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വാട്‌സ്ആപ്പിന് വെല്ലുവിളിയാകുമെന്ന് പതഞ്ജലി വക്താവ് എസ്.കെ തിജര്‍വാല പറഞ്ഞു.

“അബ് ഭാരത് ബോലേഗാ” (ഇനി ഭാരതം സംസാരിക്കും) എന്ന ടാഗ്‌ലൈനോട് കൂടിയാണ് ആപ്പ്. നേരത്തെ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് “സ്വദേശി സമൃദ്ധി സിംകാര്‍ഡുകള്‍” രാംദേവ് പുറത്തിറക്കിയിരുന്നു.

ആയുര്‍വേദ ഉത്പന്നങ്ങള്‍ മാത്രം വിറ്റുതുടങ്ങിയ പതഞ്ജലി 2006ല്‍ രാംദേവും ആചാര്യബാലകൃഷ്ണയും ചേര്‍ന്നാണ് സ്ഥാപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more