| Monday, 2nd November 2026, 4:24 pm

രാമനും രാവണനും ഒന്നിച്ച് വന്നിട്ടും ഖുറേഷി അബ്രാമിന്റെ പകുതി പോലും എത്തുന്നില്ല, പ്രീ റിലീസ് ബുക്കിങ്ങില്‍ ടോക്‌സിക്കിനും താഴെയായി രാമായണ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് രാമായണ. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണക്ക് അനൗണ്‍സ്‌മെന്റ് സമയത്തെ ഹൈപ്പ് ഇപ്പോള്‍ നിലനിര്‍ത്താനാകുന്നില്ല. വി.എഫ്.എക്‌സിന്റെ അമിതമായ ഉപയോഗവും നനഞ്ഞ അപ്‌ഡേറ്റുകളുമാണ് ചിത്രത്തിന് തിരിച്ചടിയായത്.

റിലീസിന് രണ്ടാഴ്ച മുമ്പ് ബുക്കിങ് ആരംഭിച്ച രാമായണക്ക് പ്രീ സെയിലിലും തിളങ്ങാനാകുന്നില്ല. ത്രീ.ഡി ചാര്‍ജും പ്രീമിയം സ്‌ക്രീനുകളിലെ ചാര്‍ട്ടിങ്ങും ചേര്‍ത്തിട്ടും ഇതുവരെ 48 കോടി മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ. ഹെവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആദ്യദിനം 100 കോടി എന്ന മാന്ത്രിക സംഖ്യ രാമായണക്ക് നേടാനാകുള്ളൂ.

പ്രീ സെയില്‍ കളക്ഷനില്‍ ഇത്രയും പരിതാപകരമായ അവസ്ഥയിലൂടെ പോകുന്ന രാമായണക്ക് ബുക്ക്‌മൈഷോയിലും അത്ര നല്ല അവസ്ഥയല്ല. റിലീസിന് നാല് ദിവസം ബാക്കിയുള്ളപ്പോള്‍ മൂന്നേകാല്‍ ലക്ഷം ടിക്കറ്റുകള്‍ മാത്രമേ രാമായണയുടേതായി വിറ്റുപോയിട്ടുള്ളൂ. ഈ ലിസ്റ്റില്‍ ഏറ്റവും ടോപ്പിലുള്ളത് മലയാളചിത്രം എമ്പുരാനാണ്.

റിലീസിന് നാല് ദിവസം ബാക്കിയുള്ളപ്പോള്‍ 7.89 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമക്ക് എമ്പുരാന്റെ പകുതി പോലും മറികടക്കാനായിട്ടില്ലെന്ന് കാണുമ്പോള്‍ ബ്രാന്‍ഡ് L ന്റെ പവര്‍ സിനിമാലോകത്തിന് വ്യക്തമാകുന്നുണ്ടെന്നാണ് കമന്റുകള്‍. ലിസ്റ്റില്‍ എമ്പുരാന്റെ താഴെയുള്ളതും വമ്പന്‍ സിനിമകളാണ്.

കൂലി (6.97 ലക്ഷം), സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ (6.90 ലക്ഷം), ധുരന്ധര്‍ 2 (5.87 ലക്ഷം), ജവാന്‍ (4.34 ലക്ഷം), ടോക്‌സിക് (3.46 ലക്ഷം) എന്നിങ്ങനെയാണ് ലിസ്റ്റ്. അനിമല്‍, ലിയോ, പുഷ്പ 2 തുടങ്ങിയ ചിത്രങ്ങള്‍ രാമായണക്ക് താഴെ സ്ഥാനം പിടിച്ചിട്ടുണ്ട്. റിലീസിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴും വലിയ ചലനമുണ്ടാക്കാന്‍ രാമായണക്ക് സാധിക്കുന്നില്ല.

രണ്ട് ഭാഗങ്ങള്‍ക്കും കൂടി 4000 കോടിയാണ് അണിയറപ്രവര്‍ത്തകര്‍ ചെലവാക്കിയിരിക്കുന്നത്. ആദ്യഭാഗം ബ്രേക്ക് ഇവനാകണമെങ്കില്‍ പോലും 2800 കോടിയിലേറെ ആവശ്യമാണ്. ഇന്ത്യയില്‍ ഗ്രാന്‍ഡ് റിലീസ് ഉണ്ടെങ്കിലും വിദേശത്ത് രാമായണയുമായി കൊമ്പുകോര്‍ക്കുന്നത് ജാപ്പനീസ് ചിത്രം ഗോഡ്‌സില്ല മൈനസ് സീറോയാണ്. ഐമാക്‌സിനായി ഒരുക്കിയ ഗോഡ്‌സില്ലക്ക് തന്നെയാകും ഓവര്‍സീസില്‍ മുന്‍തൂക്കം.

വേള്‍ഡ് പ്രീമിയറിന് ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കുന്നതും രാമായണക്ക് തിരിച്ചടിയാകുന്നുണ്ട്. രാവണനായി യഷ് വേഷമിടുന്നത് മാത്രമാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ദീപാവലിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ സര്‍വൈവ് ചെയ്യുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Ramayana Pre sales on Bookmyshow par below than Empuraan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more