| Monday, 9th November 2026, 7:45 pm

ബുക്ക്‌മൈഷോയില്‍ ധുരന്ധറിന് റീത്ത് വെച്ച് രാമനും രാവണനും... മണിക്കൂറില്‍ വിറ്റുപോകുന്നത് ഒന്നേകാല്‍ ലക്ഷം ടിക്കറ്റുകള്‍

അമര്‍നാഥ് എം.

റിലീസ് ദിനത്തില്‍ മികച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും വലിയ അനക്കമില്ലാതെ പോയ ചിത്രമായിരുന്നു രാമായണ. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ രാമായണ ബോക്‌സ് ഓഫീസില്‍ ആദ്യദിനം വെറും 104 കോടി മാത്രമായിരുന്നു നേടിയത്. ദീപാവലി ഹോളിഡേ പോലും അത്ര ഹോള്‍ഡില്ലാത പോയപ്പോള്‍ ചിത്രം പരാജയമാകുമോ എന്നുവരെ ചര്‍ച്ചകളുണ്ടായി.

എന്നാല്‍ അഞ്ചാം ദിനമായ ഇന്ന് സിനിമാലോകത്തെ അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് രാമായണ നടത്തുന്നത്. ഓണ്‍ലൈന് ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ റെക്കോഡ് ട്രെന്‍ഡിങ്ങാണ് രാമായണയുടേത്. ഒരു ഇന്ത്യന്‍ സിനിമക്ക് മണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം രാമായണ സ്വന്തമാക്കി.

മണിക്കൂറില്‍ 1.34 ലക്ഷം ടിക്കറ്റുകളാണ് ഇന്ന് രാവിലെ വിറ്റുപോയത്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടിക്കറ്റ് വില്പനയാണത്. ഇതേ ട്രെന്‍ഡിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ മണിക്കൂറില്‍ ഒന്നര ലക്ഷം തൊട്ടാലും അതില്‍ അത്ഭുതമില്ലെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ദീപാവലിയുടെ തിരക്കുകള്‍ക്ക് ശേഷം നോര്‍ത്തിലെ പ്രേക്ഷകര്‍ ഈയാഴ്ച മുതലാകും തിയേറ്ററുകളിലേക്ക് ഒഴുകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡില്‍ ഈ വര്‍ഷത്തെ ആദ്യ ആയിരം കോടി ചിത്രമായ ധുരന്ധര്‍ 2നെ മറികടന്നാണ് രാമായണ ചരിത്രമെഴുതിയത്. 1.09 ലക്ഷമായിരുന്നു ധുരന്ധറിന്റെ ഏറ്റവുമുയര്‍ന്ന ടിക്കറ്റ് വില്പന. ഇന്ത്യയൊട്ടാകെ 2000ന് മുകളില്‍ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രതിദിനം പതിനായിരത്തിന് മുകളില്‍ ഷോസാണ് രാമായണക്ക് നല്‍കുന്നത്.

അണ്ടര്‍പെര്‍ഫോം ചെയ്യുമെന്ന് കരുതിയ കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച ഹോള്‍ഡാണ് രാമായണക്ക് ലഭിക്കുന്നത്. ലിമിറ്റഡ് ഷോസിലൂടെ രണ്ട് കോടിക്ക് മുകളില്‍ ഡെയ്‌ലി കളക്ഷന്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും തമിഴ് ചിത്രം സീനിനൊപ്പം കട്ടക്ക് കട്ടയായാണ് രാമായണ മുന്നേറുന്നത്. മൂക്കുത്തി അമ്മന്‍, ഡിസ്‌കോ എന്നീ ചിത്രങ്ങളുടെ ചാര്‍ട്ടിങ് രാമായണയെയും സീനിനെയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്.

അടുത്ത വീക്കെന്‍ഡില്‍ രാമായണയുടെ കളക്ഷന്‍ പ്രവചിക്കാനാകില്ലെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരം കോടിയാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ചിത്രം ബ്രേക്ക് ഇവനാകണമെങ്കില്‍ 2800 കോടി ആവശ്യമാണ്. നിലവിലെ സ്ഥിതി വെച്ച് ലോങ് റണ്ണിലൂടെ ചിത്രം ഈ നേട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Ramayana creates history in Bookmyshow by selling 1.3 lakhs tickets per hour

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more