ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ രാമായണയെ വിശേഷിപ്പിക്കുന്നത്. നാലായിരം കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് സിനിമാലോകത്ത് വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ല. നോര്‍ത്ത് ഇന്ത്യ, കര്‍ണാടക എന്നിവിടങ്ങളിലൊഴികെ മറ്റെവിടെയും രാമായണക്ക് വലിയ സ്വീകാര്യത ലഭിക്കില്ലെന്നാണ് ട്രാക്കര്‍മാരുടെ കണക്കുക്കൂട്ടല്‍.
നിലവിലെ ഹൈപ്പില്ലായ്മക്ക് പുറമെ മറ്റൊരു വലിയ പണി ഇപ്പോള്‍ രാമായണക്ക് ലഭിച്ചിരിക്കുകയാണ്. ജാപ്പനീസ് ചിത്രം ഗോഡ്‌സില്ല മൈനസ് സീറോയുമൊത്താണ് ചിത്രത്തിന്റെ ക്ലാഷ്. ഐമാക്‌സില്‍ ചിത്രീകരിച്ച ഗോഡ്‌സില്ല ഇന്ത്യക്ക് പുറത്ത് രാമായണക്ക് വലിയ പണിയാണ് നല്‍കുന്നത്. പ്രീമിയറിന് പിന്നാലെ അതിഗംഭീര റിപ്പോര്‍ട്ട് ലഭിച്ച ഗോഡ്‌സില്ല ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.
പ്രീ സെയിലില്‍ രാമയണയെക്കാള്‍ വലിയ കുതിപ്പാണ് ഗോഡ്‌സില്ല നടത്തുന്നത്. ഇതുവരെ ഓവര്‍സീസില്‍ നിന്ന് മാത്രം ആറ് മില്യണിലേറെയാണ് ഗോഡ്‌സില്ല നേടിയിരിക്കുന്നത്. എന്നാല്‍ രാമായണയാകട്ടെ ഇതുവരെ ആകെ നേടിയത് വെറും മൂന്ന് മില്യണ്‍ മാത്രമാണ്. ഓവര്‍സീസില്‍ സ്‌ക്രീനുകളുടെ എണ്ണത്തിലടക്കം ഗോഡ്‌സില്ല രാമായണയെ മറികടക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
വേള്‍ഡ് പ്രീമിയറിന് ശേഷം സമ്മിശ്ര പ്രതികരണം ലഭിച്ച രാമായണക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാണ്. വിദേശത്തെ ഇന്ത്യക്കാര്‍ മാത്രമാണ് രാമായണക്ക് ആദ്യ പ്രിഫറന്‍സ് നല്‍കുക. ചിത്രത്തിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സ് പ്രധാനമായും വിദേശികളാണ്. ഇത്രയും വലിയ മുതല്‍മുടക്കിലൊരുക്കുന്ന ചിത്രം വിദേശികളും കൂടി സ്വീകരിച്ചാല്‍ മാത്രമേ പ്രതീക്ഷിച്ച ലാഭം കിട്ടുള്ളൂ.
ഓവര്‍സീസില്‍ ഗോഡ്‌സില്ലയാണെങ്കില്‍ തമിഴ്‌നാട്ടില്‍ സീനും മൂക്കുത്തി അമ്മനുമാണ് രാമായണക്ക് വെല്ലുവിളി നല്‍കുക. ബാക്ക് ടു ബാക്ക് ഹിറ്റുമായി നില്‍ക്കുന്ന സൂര്യയുടെ സീനിന് ഗംഭീര ഇന്‍സൈഡ് റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. കേരളത്തിലും സീനിന് തന്നെയാകും മുന്‍തൂക്കം. യഷ് ഉള്ളതിനാല്‍ കര്‍ണാടകയിലും പിന്നെ നോര്‍ത്ത് ഇന്ത്യയിലും മാത്രമേ രാമായണ ഓളമുണ്ടാക്കുകയുള്ളൂ.
അനൗണ്‍സ്‌മെന്റ് വീഡിയോ അല്ലാതെ രാമായണയുടെ മറ്റൊരു അപ്‌ഡേറ്റും സിനിമാപ്രേമികളില്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നില്ല. വലിയ മുതല്‍മുടക്ക് രാമായണക്ക് വേണ്ടി ചെലവാക്കിയ നിര്‍മാതാവ് നമിത് മല്‍ഹോത്ര ശരിക്കും പെ്ട്ടു എന്നാണ് സിനിമാപേജുകളുടെ കമന്റ്. എക്‌സ്ട്രാ ഓര്‍ഡിനറി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ബോക്‌സ് ഓഫീസില്‍ രാമായണ രക്ഷപ്പെടുകയുള്ളൂ.
Content Highlight: Ramayana can’t touch the pre sales collection of Godzilla Minus Zero