| Friday, 3rd July 2020, 4:43 pm

ലീഗ് വോട്ട് അസാധു; രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സി.പി.ഐ.എമ്മിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷയായി സി.പി.ഐ.എമ്മിലെ കെ.പുഷ്പ തെരഞ്ഞെടുക്കപ്പെട്ടു. പതിനാലിനെതിരെ പതിനാറ് വോട്ടുകള്‍ നേടിയാണ് വിജയം.

നേരത്തെ ഉപാധ്യക്ഷയായിരുന്ന സി.പി.ഐ സ്വതന്ത്ര പി.കെ സജ്ന ഇടതു മുന്നണിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഈ ഒഴിവിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിലെ വി.എം പുഷ്പയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

മുസ്‌ലിം ലീഗ് അംഗം കള്ളിയില്‍ റഫീഖ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്തു അസാധുവാക്കി. 31 അംഗ നഗരസഭാ കൗണ്‍സിലില്‍ ഇടതു മുന്നണിക്ക് പതിനാറും യു.ഡി.എഫിനിപ്പോള്‍ 15 അംഗങ്ങളുമാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more