| Sunday, 5th June 2016, 7:46 pm

കേരളത്തില്‍ റംസാന്‍ വ്രതത്തിന് ഇന്ന്‌ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഇന്ന്‌
റംസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ എന്നിവര്‍ സ്ഥിരീകരിച്ചു.  ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് റമദാന്‍ ഒന്ന്.

സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയായ കെ. ആലിക്കുട്ടി മുസല്യാര്‍, കെ.പി ഹംസ മുസല്യാര്‍, എന്‍ അലി മുസല്യാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ ഖാദിര്‍ മുസല്യാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവരും മാസപ്പിറവി കണ്ടതായി അറിയിച്ചു.

We use cookies to give you the best possible experience. Learn more