ബാഹുബലിക്ക് ശേഷം പാന്‍ ഇന്ത്യന്‍ റീച്ച് ലഭിച്ച ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. ബാഹുബലിക്ക് മുമ്പ് വരെ ലോജിക്കില്ലാത്ത ആക്ഷന്‍ സീനുകള്‍ കുത്തിനിറച്ച് ട്രോള്‍ മെറ്റീരിയലായ തെലുങ്ക് സിനിമ പിന്നീടിങ്ങോട്ട് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ മാത്രമാണ് ശ്രദ്ധ നല്‍കിയത്. എന്നാല്‍ ബാഹുബലിയുടെ വികലമായ പല അനുകരണങ്ങളും പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കി.
കെ.ജി.എഫിന് ശേഷം മാസ് നായകന്റെ കഥകളും കാന്താരക്ക് ശേഷം ഭക്തി മാര്‍ക്കറ്റ് ചെയ്യുന്ന സിനിമകളുമൊക്കെയാണ് തെലുങ്കിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നത്. പുരാണത്തിലെ ദൈവങ്ങളുടെ ഷേഡുള്ള നായകന്മാരുടെ കഥകളാണ് ഇപ്പോള്‍ ടോളിവുഡില്‍ കൂടുതലും. ടോപ് ലീഗിലെ താരങ്ങളുടെ അപ്കമിങ് പ്രൊജക്ടുകള്‍ എല്ലാം ഇത്തരത്തിലുള്ളതാണ്.
രാമനാണ് തെലുങ്ക് സിനിമയുടെ പ്രധാന ഇര. ആര്‍.ആര്‍.ആറില്‍ റാം ചരണെ രാജമൗലിയും ആദിപുരുഷില്‍ പ്രഭാസിനെ ഓം റാവത്തും രാമനായി അവതരിപ്പിച്ചിരുന്നു. പിന്നാലെ എത്തിയ ഹനുമാന്‍, മിറൈ എന്നീ സിനിമകളിലും രാമന്‍ പ്രധാന കഥാപാത്രമായി എത്തി. രാമനെ ഉപയോഗിക്കാവുന്ന പരമാവധി എത്തിയപ്പോള്‍ അടുത്ത ദൈവങ്ങളെ പിടിച്ചിരിക്കുകയാണ് മറ്റ് സംവിധായകര്‍.
ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് സുകുമാര്‍. റാം ചരണെ നായകനാക്കി ഒരുക്കുന്ന പ്രൊജക്ടിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. ഇത്തവണ നായകനെ ശ്രീകൃഷ്ണനായിട്ട് അവതരിപ്പിച്ചേക്കുമെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. റാം ചരണ്‍ മാത്രമല്ല, ടോളിവുഡിലെ ടൈര്‍ 2 താരങ്ങളുടെ വരാനിരിക്കുന്ന സിനിമകളിലെല്ലാം നായകന് ദൈവപരിവേഷമുണ്ട്.
ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രവും മിത്തോളജി ആസ്പദമാക്കിയുള്ളതാണ്. ഗോഡ് ഓഫ് വാര്‍ എന്ന ടാഗ്‌ലൈനിലൊരുങ്ങുന്ന ചിത്രത്തില്‍ മുരുകനായാണ് താരം പ്രത്യക്ഷപ്പെടുന്നത്. തെലുങ്കിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ വാരണാസിയില്‍ മഹേഷ് ബാബു രാമനായി വേഷമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ലിസ്റ്റില്‍ അല്ലു അര്‍ജുന്‍ മാത്രമാണ് ദൈവമായി വേഷമിടാത്തത്. താരത്തിന് വേഷമിടാന്‍ ദൈവങ്ങളൊന്നും ബാക്കിയില്ലെന്നാണ് ട്രോള്‍ പേജുകള്‍ അഭിപ്രായപ്പെടുന്നത്. ഗണപതി മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും അല്ലു ഇനി ആ വേഷം ചെയ്യുമോ എന്നും ട്രോളന്മാര്‍ ചോദിക്കുന്നുണ്ട്. വാരണാസിയൊഴികെ മറ്റൊരു പ്രൊജക്ടിനും തെലുങ്കിന് പുറത്ത് വലിയ ഹൈപ്പില്ലെന്നും എടുത്തുപറയേണ്ടതുണ്ട്.
Content Highlight: Ram Charan plays a character of Sree Krishna in upcoming movie