| Monday, 18th December 2017, 12:44 pm

ഹിമാചലില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് ജയം

എഡിറ്റര്‍

ഷിംല: ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ രാകേഷ് സിംഗിന് ജയം. ബി.ജെ.പിയുടെ രാകേഷ് ശര്‍മ്മയെയാണ് സിംഗ് പരാജയപ്പെടുത്തിയത്.

വോട്ടണ്ണല്‍ തുടരുമ്പോള്‍ ഇതുവരെ 16413 വോട്ടുകളാണ് അദ്ദേഹം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലാണ് സി.പി.ഐ.എം ഇത്തവണ മല്‍സരിച്ചിരുന്നത്. 1993ലും രാകേഷ് സിംഗ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

1967, 1990, 1993 വര്‍ഷങ്ങളില്‍ ഹിമാചല്‍ നിയമസഭയില്‍ സി.പി.ഐ.എമ്മിന് പ്രാതിനിധ്യമുണ്ടായിരുന്നു.

സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാകേഷ് സിംഗ് നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ്. ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more