| Saturday, 2nd August 2025, 11:11 pm

ചിലര്‍ക്ക് സഹോദരനാണെങ്കില്‍ ചിലര്‍ക്ക് അച്ഛനെ പോലെയാണ് ആ നടന്‍: രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചിത്രം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് നിര്‍മിച്ചിരിക്കുന്നത്.

തുടരും സിനിമ വന്നതോടുകൂടി മലയാളികള്‍ എല്ലാവരും ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്ന് പറയുകയുണ്ടായി. ശരിക്കും മലയാളികള്‍ക്ക് ആരാണ് ലാലേട്ടന്‍ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ രഞ്ജിത്ത്.

‘ചിലര്‍ക്ക് സഹോദരനെപ്പോലെയാണെങ്കില്‍ ചിലര്‍ക്ക് അച്ഛനെപ്പോലെ മറ്റുചിലര്‍ക്ക് ഏറ്റവും അടുത്തൊരു സുഹൃത്ത്. ഇതാണ് ലാലേട്ടന്‍. മോഹന്‍ലാല്‍ എന്ന മഹാനടന്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. എല്ലാ ഇമോഷനും ഒരേപോലെ സ്‌ക്രീനിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന അഭിനയമി കവ്. എല്ലാ തലമുറയില്‍പ്പെട്ട ആളുകളെയും ഒരുപോലെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു,’രഞ്ജിത്ത് പറയുന്നു.

പുതിയ കാലത്ത് ഒരു സിനിമ പരാജയപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. വിമര്‍ശിച്ചോട്ടെ. പക്ഷേ എല്ലാത്തിനും ഒരു ബ്രീത്തിംഗ്ടൈം കൊടുക്കണം എന്ന് എനിക്ക് പറയാനുണ്ട്. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ വലിയ നഷ്ടത്തിലേക്ക് ആണ് അതിന്റെ നിര്‍മ്മാതാവ് എത്തിപ്പെടുന്നത്. എളുപ്പം നികത്താന്‍ ആവുന്ന ഒരു നഷ്ടമല്ല അത്. അത് ചില പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് അറിയണമെന്നില്ല,’ രഞ്ജിത്ത് പറയുന്നു.

Content Highlight: Rajput Ranjith says the audience has the right to criticize

We use cookies to give you the best possible experience. Learn more