| Wednesday, 4th March 2026, 6:36 pm

സിനിമ കണ്ട് ഒരുപാട് നടിമാര്‍ എന്നെ വന്നു കണ്ടു; പല കാര്യങ്ങളും അവര്‍ക്ക് റിലേറ്റബിളായിരുന്നു: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മലയാളത്തിലെ ആദ്യ സയന്‍സ്ഫിക്ഷന്‍ സൈബര്‍ പങ്ക് ഴോണറിലൊരുങ്ങിയ മസ്തിഷ്‌ക മരണത്തിന് അനൗണ്‍സ്‌മെന്റ് മുതലേ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

സിനിമയില്‍ രജിഷ അവതരിപ്പിച്ച ഫ്രീഡ സോമന്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ രജിഷ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘മസ്തിഷ്‌ക മരണത്തിന്റെ പ്രീമിയറ് കഴിഞ്ഞപ്പോള്‍ എന്റെയടുത്ത് ഏറ്റവും കൂടുതല്‍ വന്ന് വ്യക്തിപരമായി സംസാരിച്ചത് കുറ ഫീമേല്‍ ആക്ടേഴ്‌സാണ്. അവര്‍ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു, സിനിമയിലെ കുറ മൊമെന്റ്‌സ് വളരെ റിലേറ്റബിളായിരുന്നു, എന്ന്.നിങ്ങളുടെ പ്രൈവസിയില്‍ കയറി ഞാന്‍ എന്‍ക്രോസ് ചെയ്‌തോട്ടേ എന്നൊരു ഡയലോഗ് സിനിമയില്‍ നന്ദു ചേട്ടന്‍ പറയുന്നുണ്ട്.

അത് ഏതൊരു മൊമെന്റ് വരെ നമുക്ക് ഓക്കെയാണെന്നുള്ള ഒരു കാര്യമുണ്ട്. ഞാനൊരു ജേര്‍ണസിലസം സ്റ്റുഡന്റാണ്. എനിക്ക് അറിയാം ഇതിന്റെ എത്തിക്‌സ് എന്തൊക്കെയാണ്, എങ്ങനയൊക്കെയാണ് അത് ഫോളോ ചെയ്യേണ്ടതെന്ന്. പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തില്‍ അതില്‍ നമ്മള്‍ എന്തൊക്കെ ഫോളോ ചെയ്യുന്നുണ്ട്, ഇല്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്,’ രജിഷയുടെ വാക്കുകള്‍.

ഒരു മരണ വീട്ടില്‍ പോയാല്‍ അവിടെ എങ്ങനെ പെരുമാറണം, ന്യൂസ് എങ്ങനെ കവര്‍ ചെയ്യണം എന്നീ കാര്യങ്ങളില്‍ ചില ഉത്തരവാദിത്തങ്ങള്‍ നമുക്കുണ്ടെന്നും രജിഷ പറഞ്ഞു. എല്ലാമൊന്നും സ്‌കൂളിലും കോളേജിലും പഠിപ്പിച്ച് താരാന്‍ കഴിയില്ലെന്നും എല്ലാ ഉത്തരവാദിത്തങ്ങളും വിട്ട് നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അത് മറ്റുള്ളവരെ വേദനിപ്പിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മധുര മനോഹര മോഹം എന്ന സിനിമയ്ക്ക് ശേഷം രജിഷ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നിരഞ്ജ് മണിയന്‍പിള്ളി രാജു, ദിവ്യ പ്രഭ, ജഗദീഷ്, സുരേഷ് കൃഷ്ണ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്,’ രജിഷ വിജയന്‍

Content Highlight: Rajisha talks about masthishka maranam movie 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more