| Tuesday, 3rd March 2026, 10:17 pm

ആ നടന്റെ കാര്യത്തില്‍ നെപ്പോട്ടിസം ഡണ്‍ റൈറ്റ്; മസ്തിഷ്‌ക മരണം അവനൊരു ബ്രേക്ക് ത്രൂവാകും: രജിഷ വിജയന്‍

ഐറിന്‍ മരിയ ആന്റണി

പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. മലയാളത്തിലെ ആദ്യ സയന്‍സ്ഫിക്ഷന്‍ സൈബര്‍ പങ്ക് ഴോണറിലൊരുങ്ങിയ മസ്തിഷ്‌ക മരണത്തിന് അനൗണ്‍സ്മെന്റ് മുതലേ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

ചിത്രത്തില്‍ രജിഷ അവതരിപ്പിച്ച ഫ്രീഡ സോമനെന്ന കഥാപാത്രത്തിനൊപ്പം കയ്യടികള്‍ നേടുന്ന ഒരു കഥാപാത്രമാണ് നിരഞ്ജ് മണിയന്‍പിള്ള രാജു അവതരിപ്പിച്ച ബിമല്‍. മണിയന്‍പിള്ള രാജുവിന്റെ മകന്‍ കൂടിയായ നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈ എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഇപ്പോഴിതാ മസ്തിഷ്‌ക മരണത്തിന്റെ പ്രസ് മീറ്റില്‍ രജിഷ നിരഞ്ജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘നിരഞ്ജിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമായാണ് മസ്തിഷ്‌ക മരണം. ഒരു അയ്യായ്യിരം വട്ടം ഞാന്‍ നിരഞ്ജിന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്, എന്തൊരു ബ്രില്ല്യന്‍ഡ് ആക്ടറാണ് താങ്കളെന്ന്. നെപ്പോട്ടിസം ഡണ്‍ റൈറ്റാണ്. ഫൈനല്‍സ് എന്ന സിനിമ വന്നപ്പോള്‍ ഞാന്‍ നിരഞ്ജിന്റെ അടുത്ത് പറഞ്ഞു, ഇത് നിനക്ക് കരിയറില്‍ ഒരു ബ്രേക്ക് തരും എന്ന്.

പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് ബ്രേക്ക് ആയില്ല. മധുര മനോഹരം വന്നപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി, പക്ഷേ സിനിമയില്‍ ഞങ്ങള്‍ക്ക് കുറച്ച് സീനുകളെയുണ്ടായിരുന്നുള്ളു. അതും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മസ്തിഷ്‌ക മരണം ആയിരിക്കും അദ്ദേഹത്തിനൊരു വലിയ ബ്രേക്ക് തരുകയെന്ന് എനിക്ക് തോന്നിയിരുന്നു,’ രജിഷയുടെ വാക്കുകള്‍

നാളെ സംവിധായകര്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുന്ന തരത്തില്‍ വലിയ ഒരു സൂപ്പര്‍ സ്റ്റാറായി നിരഞ്ജ് മാറുമെന്നും രജിഷ തമാശരൂപേണ പറഞ്ഞു. നിരഞ്ജ് ശരിക്കും വളരെ സ്വീറ്റായ പേഴ്‌സണാണെന്നും ഈ സിനിമയില്‍ അഭിനയിച്ച എല്ലാവരും തന്നെ ഗംഭീര ആക്ടേഴ്‌സാണെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

2046ലെ കൊച്ചി നഗരത്തിന്റെ കഥ പറയുന്ന മസ്തിഷ്‌ക മരണത്തിന്റെ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് കാരണമായിരുന്നു. സിനിമയില്‍ രജിഷ വിജയന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Rajisha’s words about Niranj are gaining attention on social media 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more