| Saturday, 18th October 2025, 8:19 am

സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍, അന്യഭാഷയിലും ഒരുപോലെ ജനപ്രീതിയുള്ള നടി; അനുപമയെ പുകഴ്ത്തി രജിഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നലെയായിരുന്നു ധ്രുവ് വിക്രം നായകനായി എത്തിയ ബൈസണ്‍ റിലീസായത്. ചിത്രത്തിന്റെ പ്രീറിലീസ് ചടങ്ങില്‍ രജിഷ വിജയന്‍ അനുപമയെക്കുറിച്ച് പറഞ്ഞതാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

അനുപമ സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാറെന്നും തെലുങ്കിലും മലയാളത്തിലും തമിഴിലും ഒരുപോലെ ജനപ്രീതിയുള്ള നടിയാണെന്നും വിശേഷിപ്പിക്കുന്നുണ്ട്.

‘എന്റെ അനുപമയോട്, അവളിപ്പോള്‍ സൗത്ത് ഇന്ത്യയിലെ വലിയ സൂപ്പര്‍ സ്റ്റാറാണ്. തെലുങ്കിലും മലയാളത്തിലും തമിഴിലും ഒരുപോലെ ജനപ്രീതിയുണ്ട്. ഈ സിനിമയുടെ എല്ലാ പ്രൊമോഷനും മാരി സാര്‍ എന്നെയും വിളിച്ചിരുന്നു.

അനുപമയാണല്ലോ നായിക, എന്നിട്ടും എല്ലാ ഇന്റര്‍വ്യൂസിനും കൂടെയുണ്ടല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. ഒരു നിമിഷം പോലും അനുവിന് ഈഗോയുണ്ടായിരുന്നില്ല. അത് വലിയൊരു ക്വാളിറ്റിയാണ്. അനുപമയ്ക്ക് വലിയൊരു കയ്യടി കൊടുക്കണം.

സിനിമയില്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. സിനിമയ്ക്ക് ശേഷവും ഉറ്റ സുഹൃത്തുക്കളായി മാറി. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റിയ വ്യക്തിയാണ് അവള്‍. ഞങ്ങളുടെ ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു,’ രജിഷ പറയുന്നത്.

ബൈസൺ ഇന്നലെ (വെള്ളി) ആയിരുന്നു റിലീസ് ആയത്. ഓരോ സിനിമയിലും ശക്തവും വ്യക്തവുമായ രാഷ്രീയം സംസാരിക്കുന്ന മാരി സെല്‍വരാജാണ് ബൈസണ്‍ സംവിധാനം ചെയ്തിരിക്കുന്നത്.

വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

90 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നും ദേശീയ കബഡി ടീമില്‍ ഇടം നേടിയ മാനടി ഗണേശന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Rajisha praises Anupama as a South Indian superstar

We use cookies to give you the best possible experience. Learn more