| Wednesday, 11th February 2026, 8:24 am

അന്ന് ടൂറിസ്റ്റിസ്റ്റ് ഫാമിലിക്ക് ഇന്ന് വിത്ത് ലവിലെ പ്രകടനത്തിന്; അബിഷനെ പ്രശംസിച്ച് തലൈവര്‍

ഐറിന്‍ മരിയ ആന്റണി

അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തിയ ‘വിത്ത് ലവ്’ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. നവാഗതനായ മധന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫെബ്രുവരി 6നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം മുതല്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മുന്നേറ്റം തുടരുകയാണ്.

വിത്ത് ലവ്/ Theatrical poster

സാക്‌നില്‍ക്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ ചിത്രം ആഗോളതലത്തില്‍ 11 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന വിത്ത് ലവ് നിര്‍മിച്ചത് രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്താണ്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് ചിത്രത്തിന്റെ ക്രൂവിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്.

താരം അബിഷനെ പ്രശംസിക്കുന്ന വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയ്ക്കും രജിനികാന്ത് അബിഷന് പ്രശംസകളുമായി എത്തിയിരുന്നു. സിനിമ സൂപ്പറായിട്ടുണ്ട്, എക്‌സ്ട്രാ ഓര്‍ഡിനറിയെന്നായിരുന്നു അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ തന്റെ നായക അരങ്ങേറ്റ ചിത്രമായ വിത്ത് ലവിലെയും പെര്‍ഫോമന്‍സിന് കയ്യടി നേടുകയാണ് അബിഷന്‍.

ഇന്നെല നടി അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമിലൂടെ രജിനകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അനശ്വരയുടെ പെര്‍ഫോമന്‍സിനെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് വരുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററും ട്രെയ്‌ലറും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ ഇവര്‍ക്ക് പുറമെ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

അനശ്വരയുടേതായി ഒടുവില്‍ വന്ന തെലുങ്ക് ചിത്രം ചാമ്പ്യന്‍ തിയേറ്ററുകളില്‍ പരാജയമായിരുന്നു. മലയാളത്തില്‍ തിളങ്ങിയ താരത്തിന്റെ അന്യഭാഷ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതിനിടെയാണ് വിത്ത് ലവ് സിനിമയുടെ വിജയം.

Content Highlight:  Rajinikanth praises Abhishan Jeevinth  and the With Love movie team

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more