ഒട്ടനവധി ഫിലിം ഇന്‍ഡസ്ട്രികളുള്ള ഇന്ത്യയില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏതൊരു താരത്തിന്റെ ആരാധകനും സംശയമേതുമില്ലാതെ പറയുന്ന പേരാണ് തമിഴ് നടന്‍ രജിനികാന്തിന്റേത്. 1975ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രജിനികാന്ത് തന്റെ സ്റ്റൈല്‍ കൊണ്ടും സ്വാഗ് കൊണ്ടും ഒട്ടനവധി തലമുറയെയാണ് സ്വാധീനിച്ചിരിക്കുന്നത്. രജിനിയുടെ സ്വാഗിനെ അതിന്റെ പീക്കില്‍ ആഘോഷിച്ച ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറും കഴിഞ്ഞ മാസം പുറത്തിറങ്ങിയ ജയിലര്‍ 2വും.
രജിനി. Photo: X.com
തമിഴ്‌നാടിന് പുറത്തും വലിയ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററില്‍ ഇന്ത്യയൊട്ടാകെ കൊണ്ടാടുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ആദ്യഭാഗത്തിലുണ്ടായിരുന്ന മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവര്‍ക്കൊപ്പം ഹൃത്വിക് റോഷനും രണ്ടാം ഭാഗത്തില്‍ എത്തിയപ്പോള്‍ എണ്ണൂറ് കോടിയിലധികമായിരുന്നു ജയിലര്‍ 2 സ്വന്തമാക്കിയത്.
ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന രജിനിയുടെ തന്നെ 2.0 യുടെ റെക്കോഡ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോളിവുഡിലെ മറ്റൊരു കൗതുകകരമായ കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് സിനിമയിലെ ബോക്‌സ് ഓഫീസ് മൈല്‍ സ്റ്റോണുകളെല്ലാം ഒന്നൊഴിയാതെ രജിനികാന്ത് തന്റെ പേരിലാക്കിയിട്ടുണ്ടെന്ന കണക്കാണ് ശ്രദ്ധിക്കപ്പെടുന്നത്.
തമിഴ് സിനിമയിലെ ആദ്യ നൂറ് കോടി മുതല്‍ ഇപ്പോഴിതാ എണ്ണൂറ് കോടി വരെ രജിനി എന്ന തലൈവരുടെ പേരിലായിരിക്കുകയാണ്. 2007ല്‍ പുറത്തിറങ്ങിയ ശിവാജ് ദി ബോസായിരുന്നു തമിഴില്‍ നിന്നും നൂറ് കോടി നേടുന്ന ആദ്യ ചിത്രം. മറ്റൊരു പ്രധാനനേട്ടമായ ആദ്യ 500 കോടി രജിനി സ്വന്തമാക്കിയത് എന്തിരന്റെ രണ്ടാം ഭാഗമായ 2.0യിലൂടെയാണ്. ജയിലര്‍ 2 തമിഴിലെ ആദ്യ ആയിരം കോടിയാകുമെന്ന് പലരും പ്രവചിച്ചെങ്കിലും സീനും രാമായണയും അടക്കം വമ്പന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും ചെയ്യാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് സാധ്യമാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ജയിലര്‍. Photo: IMDB
അതേസമയം നവംബര്‍ 12ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെ വലിയ ആവേശത്തിലാണ് രജിനി ആരാധകര്‍.
Content Highlight: Rajinikanth gets majority of box 0ffice records of Tamil cinema